UPDATES

സോഷ്യൽ വയർ

‘മലപോലെ വന്നത് എലി പോലെ പോയി’; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ സോഷ്യൽ മീഡിയ

ശാസ്തനേട്ടം വിശദീകരിക്കാനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്ന് വ്യക്തമായതോടെ ആശ്വാസവും ശാസ്ത്ര നേട്ടത്തെ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന് ആരോപിച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

യുദ്ധമുണ്ടാവുമോ, തിരഞ്ഞെടുപ്പ് ഫലം മുൻ കൂട്ടി പ്രഖ്യാപിക്കുമോ ആകാംഷയ്ക്ക് ആക്കം കൂട്ടി പ്രധാനമന്ത്രിയുടെ ട്വീറ്റ് അഭിസംബോധനയ്ക്ക് ശേഷം അശ്വാസത്തിൽ സോഷ്യൽ മീഡിയ.  ഒരുമണിക്കൂറോളം രാജ്യത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയായിരുന്നു പ്രധാനമന്ത്രി. സുപ്രധാന പ്രഖ്യാപനം നടത്താൻ രാജ്യത്തെ അഭിസംബോധനചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് അക്ഷരാർത്ഥത്തിൽ മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ജനങ്ങളെയും ആകാംഷയിലാക്കി. 11.45 നും 12നും മധ്യേ രാജ്യത്തെ അഭിസംബോധനചെയ്യുമെന്ന് അറിയിച്ചെങ്കിലും അരമണിക്കൂറിലേറെ വൈകിയതോടെ ആകാംഷ പിന്നെയും കൂടി.

രാഷ്ട്രീയ കാര്യ സമിതിയുടെയും സുരക്ഷാ സമിതിയുടെയും യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്നത് ഇതിന് ആക്കം കൂട്ടി. ട്വിറ്ററിൽ ഇത് ട്രെന്റിങ്ങായി ചിലർ പ്രധാനമന്ത്രിയ പരിഹസിച്ചു. ഒടുവിൽ ശാസ്തനേട്ടം വിശദീകരിക്കാനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്ന് വ്യക്തമായതോടെ ആശ്വാസവും ശാസ്ത്ര നേട്ടത്തെ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന് ആരോപിച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

എന്നാൽ, ഇന്ത്യ വലിയ ബഹിരാകാശ, പ്രതിരോധ നേട്ടം കൈവരിച്ചതായിട്ടായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. യുഎസിനും റഷ്യക്കും ചൈനയ്ക്കും ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച് മൂന്ന് സെക്കന്റിനകം ഇന്ത്യന്‍ മിസൈല്‍ ഉപഗ്രഹം തകര്‍ത്തു എന്നായിരുന്നു അവകാശവാദം.

സുപ്രധാന തീരുമാനം അറിയിക്കാനായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പകല്‍ 11.45നും 12നുമിടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ ഇത് വൈകി. പ്രധാനമന്ത്രിയുടെ വീട്ടിൽ നിന്നുമായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

‘മോദി, തിരഞ്ഞെടുപ്പ് ഫലം പ്രഖാപിക്കാൻ പോവുന്നു’ എന്നായിരുന്നു ആദ്യം വന്ന പ്രതികരണം. ഒമർ അബ്ദുള്ളയുടെതായിരുന്നു ട്വീറ്റ്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ ഏതുതരം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

പ്രമുഖ നേതാക്കൾക്ക് പിറകെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യങ്ങളും പ്രഖ്യാപനത്തെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഉപഗ്രഹവേധ മിസൈല്‍ നേട്ടം കൈവരിച്ചെന്ന പ്രഖ്യാപനം പുറത്ത് വന്നതോടെ ആശങ്ക ഒഴിഞ്ഞെന്നായിരുന്നു മിക്ക പോസ്റ്റുകളുടെയും ഉള്ളടക്കം. മലപോലെ വന്നത് എലിപോലെ പോയി എന്ന തരത്തിലുള്ളവയായിരുന്നു ഇതിൽ ഭുരിഭാഗവും.

ഇതിന് പിറകെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. പ്രശ്നങ്ങളിൽ നിന്നും അദ്ദേഹം ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നെ് അദ്ദേഗം പറയുന്നു. ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനും അദ്ദേഹം തയ്യാറായി.

രാജ്യത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചും നിരവധി  പ്രതിരകണങ്ങൾ‌ പുറത്ത് വന്നു. നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് നിധിൻ ഗഡ്ഗരി രംഗത്തെത്തി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍