UPDATES

സോഷ്യൽ വയർ

അസം റെജിമെന്റ് മാര്‍ച്ചിംഗ് ഗാനം ആലപിച്ച് ചുവടുവച്ച് ഇന്ത്യന്‍-അമേരിക്കന്‍ സൈനികര്‍ / വീഡിയോ

രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്‍സേനയ്ക്കെതിരെ പോരാടിയ ബാഡ്ലുറാം എന്ന റൈഫിള്‍മാന് സമര്‍പ്പിച്ചിട്ടുള്ള ഈ ഗാനം അസം റെജിമെന്റിന്റെ പോരാട്ട വീര്യം എടുത്തു കാണിക്കുന്നതാണ്.

അസാം റെജിമെന്റ് മാര്‍ച്ചിംഗ് ഗാനം ആലപിച്ച് ചുവടുവയ്ക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ സൈനികരുടെ വീഡിയോ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ മക്‌കോര്‍ഡിലെ ജോയിന്റ് ബേസ് ലൂയിസില്‍ നടത്തുന്ന ‘യുദ്ധ അഭ്യാസ്’ എന്ന പരിശീലന വേളയിലായിരുന്നു അസാം റെജിമെന്റിന്റെ മാര്‍ച്ചിംഗ് ഗാനമായ ‘ബാഡ്‌ലസുറാം കാ ബദാന്‍ സമീന്‍ കെ നീച്ചെ ഹൈയ്’ പാടി ഇന്ത്യന്‍ – അമേരിക്കന്‍ സൈനികര്‍ നൃത്തം ചെയ്തത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്‍സേനയ്ക്കെതിരെ പോരാടിയ ബാഡ്ലുറാം എന്ന റൈഫിള്‍മാന് സമര്‍പ്പിച്ചിട്ടുള്ള ഈ ഗാനം അസം റെജിമെന്റിന്റെ പോരാട്ട വീര്യം എടുത്തു കാണിക്കുന്നതാണ്. ഇന്തോ-യുഎസ് പ്രതിരോധ സഹകരണത്തിന്റെ സംയുക്ത സൈനിക പരിശീലന അഭ്യാസത്തിന്റെ 15-ാം പതിപ്പാണ് യുഎസ്എയിലെ വാഷിംഗ്ടണ്‍ ഡിസിയിലെ മക്‌കോര്‍ഡ് ജോയിന്റ് ബേസ് ലൂയിസില്‍ നടക്കുന്നത്.

സെപ്റ്റംബര്‍ 5-ന് ആരംഭിച്ച് ‘യുദ്ധ അഭ്യാസ്’ 18-ാം തീയതിവരെയുണ്ട്. ഈ പരിശീലനം ഇരു രാജ്യങ്ങളിലും മാറിമാറിയാണ് നടന്നുവരുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള ഏറ്റവും വലിയ സംയുക്ത സൈനിക പരിശീലനത്തിന്റെയും പ്രതിരോധ സംഘടിത ശ്രമങ്ങളിലുമൊന്നാണ് യുദ്ധ അഭ്യാസ്.

Read: ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ എന്ന നാട്ടുകാരുടെ ‘അങ്കലാപ്പി’നിടയിലെ ഓട്ടപ്പാച്ചിലുകള്‍; ഭദ്ര ടീച്ചര്‍ എന്ന ജീവിതം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍