ക്രിക്കറ്റിനെ പോലെതന്നെ മികവിലും രൂപത്തിലും താരവും ഒരുപാട് മാറിപ്പോയിരിക്കുന്നു എന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.
ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുടെ കുട്ടിക്കാലം, അണ്ടര്‍ 19 ടീമിൽ അംഗമായിരുന്ന സമയം മുതൽ കോഹ്ലിയെ ക്രിക്കറ്റ് ആരാധകർക്ക് അറിയാം. എന്നാല്‍ അതിനും മുൻപ് തന്റെ 16ാം വയസിലെ രൂപം പങ്കുവയ്ക്കുകയാണ് താരം. തന്റെ പുതിയ ചിത്രത്തിനൊപ്പമാണ് താരം ഫോട്ടോ പങ്ക് വച്ചത്. ‘ഞാൻ എന്റെ ചെറുപ്പകാലത്തെ നോക്കുന്നു’ എന്നൊരു കുറിപ്പും കോഹ്ലി ഫോട്ടോയ്ക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ക്രിക്കറ്റിനെ പോലെതന്നെ മികവിലും രൂപത്തിലും താരവും ഒരുപാട് മാറിപ്പോയിരിക്കുന്നു എന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.
Me looking at my younger self going ?♂️?♂️. #throwback #16yearsold pic.twitter.com/EMFtD7TMnl
— Virat Kohli (@imVkohli) September 20, 2019
നേരത്തെ, ഇന്ത്യൻ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും തന്റെ പഴയകാല ഫോട്ടോ പങ്കുവച്ചിരുന്നു. ചെറുപ്പത്തിൽ ഒരുമാച്ചിനായി ട്രക്കില്‍ യാത്ര ചെയ്യുന്ന സമയത്തെടുത്ത ചിത്രമാണ് പാണ്ഡ്യ പോസ്റ്റ് ചെയ്തത്.