വിങ് കമാന്‍ഡര്‍ അഭിനന്ദന് എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് അഭിനന്ദനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി.സി.സി.ഐയും ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്.
പാക് സൈന്യത്തില്‍ നിന്ന് മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധനനെ രാജ്യം മുഴുവന്‍ ആദരിക്കുകയാണ്. ഇതിനിടെയാണ് അഭിനന്ദനു വ്യത്യസ്തമായൊരു ആദരവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം എത്തിയിരിക്കുന്നത്. വിങ് കമാന്‍ഡര്‍ അഭിനന്ദന് എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് അഭിനന്ദനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി.സി.സി.ഐയും ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്സി പുറത്തുവിട്ടത്
സമൂഹമാധ്യമങ്ങളിലൂടെയാണ് ജഴ്സിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ഗൗതം ഗംഭീര്‍, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്, വിരാട് കോലി തുടങ്ങിയ നിരവധി ക്രിക്കറ്റ് താരങ്ങള്‍ അഭിനന്ദനു അഭിനന്ദനങ്ങള്ളുമായി രംഗത്തെത്തിയിരുന്നു. നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ‘ഹീറോ’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ‘യഥാര്‍ത്ഥ ഹീറോ’ എന്നാണ് അഭിനന്ദനെ വിരാട് കോലി വിശേഷിപ്പിച്ചത്.
#WelcomeHomeAbhinandan You rule the skies and you rule our hearts. Your courage and dignity will inspire generations to come ?? #TeamIndia pic.twitter.com/PbG385LUsE
— BCCI (@BCCI) March 1, 2019