UPDATES

സോഷ്യൽ വയർ

‘ഒന്ന് സ്വിച്ചമർത്തായാൽ പാകിസ്താനിൽ പിന്നെ ആർക്കും ടിവി കാണാനാവില്ല’: പി എസ് ശ്രീധരൻ പിള്ള/ വീഡിയോ

പാക്കിസ്താനായാലും, ചൈന ആയാലും ഇന്ന് ഒരു ഏറ്റുമുട്ടലിന് വന്നാൽ വിജയരമായി പരീക്ഷിച്ച മിസൈൽ ഒന്നു സ്വിച്ച് അമർത്തിയാല്‍ മതിയാവും.

ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അറിയിച്ചതിന് പിറകെ വിഷയം തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ ഉപയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഒന്ന് സ്വിച്ചമർത്തായാൽ പാക്കിസ്താനിൽ പിന്നെ ആർക്കും ടിവി കാണാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കി. മാധ്യങ്ങൾ ജാഗരുഗരായി. എന്താണ് അദ്ദേഹം പറയുന്നതെന്ന് അറിയാൻ. ശാസ്ത്ര രംഗത്ത് രാജ്യം കൈവരിച്ച വലിയ നേട്ടമാണ് അദ്ദേഹം രാജ്യത്തോടും ലോകത്തോടും പങ്കുവച്ചത്. ഇന്ത്യ ആഗ്രഹിച്ചാൻ ലോകത്തെ ഏത് രാജ്യത്തിന്റെയും വാർത്താ മിനിമയ സംവിധാനങ്ങൾ മൂന്നു മിനിറ്റ് കൊണ്ട് നിശ്ചലമാക്കാൻ സാധിക്കുമെന്നാണ് ലോകത്തോട് പറഞ്ഞത്. ഇന്ത്യ ഒരിക്കലും അങ്ങനെ ആഗ്രഹിക്കില്ല.

പാക്കിസ്താനായാലും, ചൈന ആയാലും ഇന്ന് ഒരു ഏറ്റുമുട്ടലിന് വന്നാൽ ഇന്ന് വിജയരമായി പരീക്ഷിച്ച മിസൈൽ ഒന്നു സ്വിച്ച് അമർത്തിയാല്‍ മതിയാവും. പാക്കിസ്താനിൽ‌ പിന്നെ ആര്‍ക്കും ടിവി കാണാൻ സാധിക്കില്ല. കമ്പിത്തപാൽ ഉണ്ടാവില്ല, മൊബൈൽ ഫോൺ ഉണ്ടാവില്ല. ഈ മുന്ന് മിനിറ്റ് കൊണ്ട് അവയെല്ലാം നിശ്ചലമാക്കാൻ‌ സാധിക്കുന്ന മഹാ ശക്തിയായി, ലോകത്തെ നാലാമത്തെ രാജ്യമായി നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യാരാജ്യം മാറിയിരിക്കുകയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

ഇന്നലെ, ഉച്ചയ്ക്ക് 12-30 ന് ശേഷമായിരുന്നു രാജ്യത്തെ അഭി സംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്ന് അറിയിച്ച് രംഗത്തെത്തിയത്. ഇതിന് പിറകെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രഖ്യാനം നടത്തിയത് ചട്ടലംഘനം ആണോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് വിഷയം പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍