‘അച്ഛന്റെ അല്ലേ മോന്‍, കഴിവ് കിട്ടാതെ ഇരിക്കുവോ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
അഭിനയം മാത്രമല്ല മിമിക്രിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ദ്രജിത്ത്. അനുകരിച്ചതാകട്ടെ അച്ഛനും നടനുമായ സുകുമാരനെ. ‘അച്ഛന്റെ അല്ലേ മോന്‍, കഴിവ് കിട്ടാതെ ഇരിക്കുവോ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
‘ആഹ് , മല്ലികേ നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ, കൊള്ളാമോ’ എന്ന ഡയലോഗും ചേര്‍ത്താണ് താരം അച്ഛനെ അനുകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.
Read More : വനിതാ ഫുട്ബോളിന് നൂറ് വർഷം, ആദരമായി ഇതിഹാസ താരം ലിലി പാറിന്റെ പ്രതിമ ഒരുങ്ങുന്നു