UPDATES

സോഷ്യൽ വയർ

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ എത്തുന്ന പൂര്‍ണിമയ്ക്ക് എല്ലാ ആശംസകളും: ഭര്‍ത്താവ് ഇന്ദ്രജിത്ത്‌

ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലെ ഒരു ശക്തമായ കഥാപാത്രത്തിലൂടെയാണ് പൂര്‍ണിമയുടെ തിരിച്ചുവരവ്

കുറച്ചു നല്ലയധികം സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ടെലിവിഷന്‍ പരിപാടികളിലൂടെ വീണ്ടും സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുകയാണ് പൂര്‍ണിമ. ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലെ ഒരു ശക്തമായ കഥാപാത്രത്തിലൂടെയാണ് പൂര്‍ണിമയുടെ തിരിച്ചുവരവ്.

സിനിമയിലേക്കുള്ള പൂര്‍ണിമയുടെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നടനും ഭര്‍ത്താവുമായ ഇന്ദ്രജിത്ത്. ചിത്രത്തിലെ പൂര്‍ണിമയുടെ ക്യാരക്ടര്‍ പോസ്റ്ററിനൊപ്പം ‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ എത്തുന്ന പൂര്‍ണിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു’ എന്ന കുറിപ്പുമായാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റ്.

Read More : നിപ്പ കാലത്തെ ഹീറോ സര്‍ഫാസി കുരുക്കില്‍; ശൈലജ ടീച്ചര്‍ വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ല 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍