UPDATES

സോഷ്യൽ വയർ

ആ ‘തീപ്പൊരി’യെ കാണാന്‍ വോട്ടെടുപ്പ് ദിവസം തന്നെ ഇന്നസെന്റ് എത്തി; പിന്നെയൊരു ഉപദേശവും

കഴിഞ്ഞ ദിവസം ഇന്നസെന്റ് പങ്കുവച്ച വീഡിയോയിലൂടെയാണ് വയസുകാരന്‍ ശ്രീദേവ് വൈറല്‍ ആയത്

തനിക്ക് വേണ്ടി വീറോടെ വീട്ടുകാര്‍ക്കു മുന്നില്‍ വാദിക്കുന്ന ആ തീപ്പൊരിയെ കാണാന്‍ ഇന്നസെന്റ് എത്തി. വോട്ടെടുപ്പ് ദിവസം തന്നെയാണ് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയ അങ്കമാലി സ്വദേശികളായ ഇളയമകനായ ശ്രീദേവിനെ കാണാന്‍ എത്തിയത്. ഇന്നസെന്റ് തന്നെ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ശ്രീദേവ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്നസെന്റ് തോല്‍ക്കുമെന്ന പറയുന്ന വീട്ടുകരെ വീര്യത്തോടെ നിന്നെതിര്‍ക്കുന്ന വയസുകാരന്‍ ശ്രീദേവാണ് വീഡിയോയില്‍. ഇന്നസെന്റ് തന്നെ ജയിക്കുമെന്ന് തറപ്പിച്ചു പറയുന്ന ശ്രീദേവിന് ചില സമയങ്ങളില്‍ തന്നെ എതിര്‍ക്കുന്നവര്‍ക്കു മുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്നുമുണ്ട്.

ഈ വീഡിയോ തന്നെ മകന്‍ സോണറ്റ് ആണ് കാണിച്ചതെന്നും അത് കണ്ടപ്പോള്‍ തന്നെ ശ്രീദേവിനെ കാണാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു. വീഡിയോ ഷെയര്‍ ചെയ്തതിനൊപ്പം ‘അമ്പട മിടുക്കാ ഞാന്‍ വരുന്നുണ്ട് നിന്നെ കാണാന്‍ എന്നു എഴുതുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി ജോസ് തെറ്റയിലിനൊപ്പമാണ് ഇന്നസെന്റ് ശ്രീദേവിന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തിന്റെ കൊച്ചുമക്കള്‍ വാങ്ങിക്കൊടുത്തുവിട്ട ക്രിക്കറ്റ് ബാറ്റും ബോളും ശ്രീദേവിന് സമ്മാനമായി കൊടുക്കുകയും ചെയ്തു. ശ്രീദേവുമൊത്തെ സ്വതസിദ്ധമായ ശൈലിയില്‍ ചില തമാശ ഡയലോഗുകളും ഇന്നസെന്റ് അടിച്ചു. ഇനിയാരെങ്കിലും ഇന്നസെന്റ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ നീ ഒന്നും ചെയ്യണ്ടെന്നും ആ ശരി എന്നു മാത്രം പറഞ്ഞാല്‍ മതിയെന്ന് ഇന്നസെന്റ് ശ്രീദേവിനെ ഉപദേശിച്ചത് കൂടെ നിന്നവരെയും ചിരിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍