UPDATES

സോഷ്യൽ വയർ

അച്ഛന്റെ ഐപാഡ് 48 വര്‍ഷത്തേക്ക് ലോക്ക് ചെയ്ത് മൂന്ന് വയസ്സുകാരന്റെ വികൃതി

2067 വരെ ഐപാഡ് അണ്‍ലോക്ക് ചെയ്യാനായി കാത്തിരിക്കണം

മകന്റെ വികൃതി കാരണം 48 വര്‍ഷത്തേക്കാണ് ഒരു അച്ഛന്റെ ഐപാഡ് ലോക്ക് ആയിരിക്കുന്നത്. വാഷിംഗ്ടണിലെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ മൂന്ന്‌ വയസ്സുള്ള മകനാണ് ഐപാഡിനു ഈ ഗതി വരുത്തിയത്. തെറ്റായ പാസവേഡ് പല തവണ ഉപയോഗിച്ചതിനാലാണ് ഐപാഡ് ഇത്രയും വര്‍ഷത്തേക്കു ലോക്ക് ആയത്.

തന്റെ അനുഭവം പങ്കുവെച്ചു ന്യൂയോര്‍ക്കര്‍ മാഗസിനിലെ എഴുത്തുകാരനായ ഇവാന്‍ ഒസ്‌നോസ് ആണ് ട്വിറ്ററില്‍ ലോക്കായ ഐപാഡിന്റെ ചിത്രം പങ്കുവെച്ചത്.’ഇത് വ്യാജമാണെന്നു തോന്നാം, ഇത് ഞങ്ങളുടെ മൂന്നു വയസ്സുകാരന്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ച ഐപാഡാണ്. എന്തെങ്കിലും വഴിയുണ്ടോ’? എന്ന കുറിപ്പോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചിത്രം പങ്കു വെച്ചിരിക്കുന്നത്.

ipad is disabled. try again in 25,536,442 minutes എന്നാണ് ഐപാഡില്‍ കാണിക്കുന്നത്. അതായത് 2067 വരെ ഐപാഡ് അണ്‍ലോക്ക് ചെയ്യാനായി കാത്തിരിക്കണം. എന്നാല്‍ ഇത്തരത്തില്‍ പ്രശ്‌നം നേരിടുന്നവര്‍ അവരുടെ ഫോണ്‍ ഐട്യൂണ്‍സ് വഴി റീസ്‌റ്റോര്‍ ചെയ്യണമെന്നാണ് ആപ്പിളിന്റെ നിര്‍ദ്ദേശം. ഒസ്‌നോസിനും തന്റെ ഐപാഡ് റീസ്റ്റോര്‍ ചെയ്യേണ്ടി വന്നു.

 

Read More : ഇസ്രായേൽ തിരഞ്ഞെടുപ്പ് ആകാംഷാഭരിതമായ അന്ത്യത്തിലേക്ക്‌; 35 വീതം സീറ്റുകൾ പങ്കിട്ട് ലിക്കുഡ് പാർട്ടിയും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍