UPDATES

സോഷ്യൽ വയർ

ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയ ‘പെണ്‍കുട്ടിയെന്ന് ആദ്യം സംശയിക്കപ്പെട്ട’ കുട്ടിഫുട്‌ബോളര്‍

ഈ ചെറിയ പെണ്‍കുട്ടി എത്ര മനോഹരമായാണ് ഫുട്‌ബോള്‍ കളിക്കുന്നത്. എന്നാല്‍ പിന്നീടാണ് മനസിലായത് അത് ഇറാനിലെ നാലു വയസുകാരനായ ഒരാണ്‍കുട്ടിയാണെന്ന്.

വാട്‌സ്ആപ്പില്‍ വന്ന വീഡിയോ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു, ഈ ചെറിയ പെണ്‍കുട്ടി എത്ര മനോഹരമായാണ് ഫുട്‌ബോള്‍ കളിക്കുന്നത്. എന്നാല്‍ പിന്നീടാണ് മനസിലായത് അത് ഇറാനിലെ നാലു വയസുകാരനായ ഒരാണ്‍കുട്ടിയാണെന്ന്. പ്രമുഖ വ്യവസായിയായ ആനന്ദ് മല്‍ഹോത്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം കുറിച്ച വാക്കുകളാണിത്.

ഇറാന്‍ കാരനായ അറട്ട് ഹൊസൈനി എന്ന അഞ്ച് വയസുകാരന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വിറ്റ് ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെട്ടു.

ആനന്ദ് മഹീന്ദ്ര ഇത്തരത്തിലുള്ള വീഡിയോകള്‍ നിരന്തരം പങ്കുവെക്കാറുണ്ട്. ഇതിന് മുന്‍പ് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കുതിരപ്പുറത്തുപോയ പെണ്‍കുട്ടിയുടെ വീഡിയോ ആനന്ദ് മഹേന്ദ്ര പങ്കുവെച്ചിരുന്നു.

ഹൊസൈനിയുടെ നീട്ടിവളര്‍ത്തിയ തലമുടി പെണ്‍കുട്ടിയാണോ എന്ന് സംശയിക്കാന്‍ കാരണമാകുന്നത്. കായിക രംഗത്ത് മികച്ച കഴിവുകളുള്ള പെണ്‍കുട്ടിയെന്ന പേരിലാണ് പലപ്പോഴും ഹൊസൈനിയുടെ ചിത്രങ്ങള്‍ പങ്ക് വെക്കപ്പെട്ടിരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഹൊസൈനിക്ക് 2 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍