UPDATES

സിനിമാ വാര്‍ത്തകള്‍

കാത്തിരിപ്പിനൊടുവില്‍ തിരിച്ച് വരാനൊരുങ്ങി ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജഗതി 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയ രംഗത്ത് എത്തുന്നത്. ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചു വരവിന്റെ കാത്തിരുപ്പിലാണ് ആരാധകരും സിനിമ ലോകവും.

നീണ്ട ഏഴു വര്‍ഷത്തിനൊടുവില്‍ ക്യാമറയ്ക്ക് മുന്‍പില്‍ എത്തുകയാണ് മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍. ഏഴ് വര്‍ഷത്തിനു മുന്‍പ് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി സിനിമ ജീവിതത്തില്‍ നിന്നും മാറി നിന്നത്. പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. ആരോഗ്യ നിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് അഭിനയവും, സുഹൃത്തുകളുമായുള്ള ഇടപെടലുകളും സഹായകരമാകുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് ജഗതി വീണ്ടും സിനിമയിലേക്ക് വരുന്നത്.

തൃശ്ശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ് ജഗതി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത്. അധികം വൈകാതെ സിനിമയിലും അഭിനയിക്കും എന്ന് മകന്‍ രാജ് കുമാര്‍ അറിയിച്ചു.

പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും , ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ് പരസ്യ കമ്പനിയുടെ ഉദ്ഘാടനവും ഈ മാസം 27-നു വൈകിട്ട് 7 മണിക്ക് ചാലക്കുടിയിലെ വാട്ടര്‍ തീം പാർക്കിൽ നടക്കുമെന്നും ചടങ്ങില്‍ ജഗതിയുടെ സുഹൃത്തുക്കളും ചലചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് രാജ് കുമാര്‍ പറഞ്ഞു.

വീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് ജഗതിയുടെ കുടുംബം. 2012 മാര്‍ച്ച് മാസമാണ് ജഗതി ശ്രീകുമാറിനു അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജഗതി 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയ രംഗത്ത് എത്തുന്നത്. ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചു വരവിന്റെ കാത്തിരുപ്പിലാണ് ആരാധകരും സിനിമ ലോകവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍