UPDATES

സോഷ്യൽ വയർ

‘ദുരവസ്ഥയില്‍ സഹോദരനെ കൈവിടാന്‍ മാത്രം കടുപ്പമുള്ളതാവുമോ ഈ കവിഹൃദയം’

അത്രമാത്രം തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോന്നയാളാണ് ബാലചന്ദ്രന്‍. കാഠിന്യങ്ങളലിഞ്ഞ് അലിവിന്റെയും രക്തബന്ധത്തിന്റെയും ആര്‍ദ്രത കവിഹൃദയത്തെ കനിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ നമുക്കെന്ത് കഴിയും. ‘ എന്ന് ജമാല്‍ കൊച്ചങ്ങാടി തന്റെ പോസ്റ്റില്‍ പറയുന്നു.

തെരുവില്‍ അവശനിലയില്‍ കണ്ടെത്തിയ സഹോദരനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജമാല്‍ കൊച്ചങ്ങാടി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിച്ചിരിക്കുന്നത്.

കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരനെ അവശനിലയില്‍ കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ തെരുവില്‍നിന്ന് കണ്ടെത്തിയിരുന്നു. വ്യക്തിപരമായി സഹോദരനില്‍ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കില്‍ തന്നെയും സഹോദരനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട് എന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞിരുന്നു. ‘ഓരോരുത്തരുടേയും ജീവിതം പടുത്തിരിക്കുന്നത് അവരവരുടെ അനുഭവങ്ങളിലാണ്. അത്രമാത്രം തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോന്നയാളാണ് ബാലചന്ദ്രന്‍. കാഠിന്യങ്ങളലിഞ്ഞ് അലിവിന്റെയും രക്തബന്ധത്തിന്റെയും ആര്‍ദ്രത കവിഹൃദയത്തെ കനിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ നമുക്കെന്ത് കഴിയും. ‘ എന്ന് ജമാല്‍ കൊച്ചങ്ങാടി തന്റെ പോസ്റ്റില്‍ പറയുന്നു.

ജമാല്‍ കൊച്ചങ്ങാടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അനാഥനായി, അശരണനായി തെരുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തപ്പെട്ട മാരകരോഗിയായ സ്വസഹോദരനെ ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുമ്പോള്‍ ആരും ഒന്ന് നെറ്റി ചുളിച്ചു പോകും. മനുഷ്യ ജീവിതത്തിലെ ദീനാവസ്ഥയെ കുറിച്ച് അതിശക്തമായ കവിതകളെഴുതിയ കവിയാണ് ബാലന്‍.
സ്വന്തം ഉടപ്പിറപ്പിനെ ഈ അവസ്ഥയില്‍ നിരാകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്താവും?

പതിനെട്ടു കവിതകളുടെ സമര്‍പ്പണത്തില്‍ അദ്ദേഹം എഴുതി: പതിനേഴാം വയസ്സില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വീടിന്റേയും ജന്മനാടിന്റേയും തണല്‍ എനിക്കെന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. സുഹൃത്തുക്കളുടെ കാരുണ്യത്തിലായിരുന്നു പിന്നീട് ജീവിതം. സ്‌നേഹവും സാന്ത്വനവും ഭക്ഷണവും പണവും വസ്ത്രവും കിടക്കാനിടവും അനുഭവങ്ങളും അറിവുകളും എല്ലാം തന്ന് തന്നെ ജീവിപ്പിച്ചത് എണ്ണമറ്റ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എങ്കിലും ഈ ദുരവസ്ഥയില്‍ സ്വസഹോദരനെ കൈവിടാന്‍ മാത്രം കടുപ്പമുള്ളതാവുമോ ഒരു കവിഹൃദയം എന്ന് പിന്നേയും നമ്മള്‍ സംശയിച്ചു പോകുന്നു. അതിന്ന് തക്കതായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറയുമ്പോള്‍ നമുക്കുത്തരമില്ലാതാകുന്നു.

ഓരോരുത്തരുടേയും ജീവിതം പടുത്തിരിക്കുന്നത് അവരവരുടെ അനുഭവങ്ങളിലാണ്. അത്രമാത്രം തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോന്നയാളാണ് ബാലചന്ദ്രന്‍. കാഠിന്യങ്ങളലിഞ്ഞ് അലിവിന്റെയും രക്തബന്ധത്തിന്റെയും ആര്‍ദ്രത കവിഹൃദയത്തെ കനിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ നമുക്കെന്ത് കഴിയും?

 

‘പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം’: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍