UPDATES

സോഷ്യൽ വയർ

‘1962ല്‍ എന്റെ അച്ഛൻ യുഎസ്സിലെത്തുമ്പോൾ ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു’: ആമസോണ്‍ മേധാവി ബെസോസിന്റെ ജീവിതം

13,100 കോടി ഡോളറിന്റെ ആസ്തിയാണ് ജെഫിനുള്ളത്

പിതാവിനെ അനുസ്മരിച്ച് ലോകസമ്പന്നനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്. പിതാവിനെ അനുസ്മരിച്ചു സംസാരിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് ബെസോസ് പങ്കുവെച്ചത്. ജെഫ് ബെസോസിന്റെ വളര്‍ത്തച്ഛന്‍ ആണ് മൈക്ക് ബെസോസ്. പിതാവിന്റെ മനക്കരുത്ത് പ്രചോദനമായെന്നാണ് ജെഫ് പറയുന്നത്.

16-ാം വയസ്സില്‍ ക്യൂബയില്‍ നിന്ന് യുഎസിലെത്തിയ പിതാവിന്റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കാരണമായതെന്നും 1962-ല്‍ തനിച്ച് യു.എസിലെത്തിയ മൈക്ക് ബെസോസിന് ഇംഗ്ലീഷ് ഭാഷ വളരെ കുറിച്ചേ അറിയുമായിരുന്നുള്ളുവെങ്കിലും ഭാഷയിലെ പ്രശ്‌നങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് തടസ്സമായില്ലെന്നും ജെഫ് പറയുന്നു.

ആളുകള്‍ എങ്ങെനയാണ് പരസ്പരം സഹായിക്കുന്നതെന്ന് തന്റെ പിതാവിന്റെ യുഎസ് യാത്ര വെളിപ്പെടുത്തുന്നുവെന്നും സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിയിലെ പുതിയ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹത്തെ ഓര്‍ക്കുവാന്‍ സാധിച്ചതായും ജെഫ് കുറിച്ചു.

ജെഫിന്റെ നാലാം വയസ്സിലാണ് അദ്ദേഹത്തിന്റെ അമ്മ മൈക്ക് ബെസോസിനെ വിവാഹം കഴിക്കുന്നത്. ഫോബ്‌സിന്റെ ഈ വര്‍ഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസ് ഒന്നാം സ്ഥാത്താണ്. 13,100 കോടി ഡോളറിന്റെ ആസ്തിയാണ് ജെഫിനുള്ളത്.

Read More : പിണറായി വിജയനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കരനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി ആരാണ്? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍