അതെ , നമുക്ക് ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ലഭിച്ചിരുന്നത് ഒരു ഫ്ലാഷ് മോബ് കാണും പോലുള്ള ഊഷ്മളതയും ഉണർവും ആയിരുന്നു
ശബ്ദകലാകരനും ആകാശവാണി മിന് വാര്‍ത്താ അവതാരകനുമായ് ഗോപിനാഥന് നായരുമായുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന് ജിസജോയ്. തന്റെ ചിത്രമായ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ തുടക്കത്തിലുള്ള ശബ്ദത്തിനുടമ (നരേഷന്) ഗോപിനാഥിനെ ഒരിക്കല്‍ പോലും നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്നു ജിസ് ജോയ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നന്ദി പറയാന്‍ വിളിച്ചപ്പോള്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടായിട്ടും എന്തോ, സിനിമയില്‍ തന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ലെന്നു അദ്ദേഹം ചെറിയ പരിഭവത്തോടെ പറഞ്ഞത് ഇന്നും ജിസ്ജോയ് ഓര്‍ക്കുന്നു.
പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,
‘കേവലം ഒരു ശബ്ദമല്ലായിരുന്നു ???
വിജയ് സൂപ്പറും പൗർണ്ണമിയും എന്ന എന്റെ ഏറ്റവും പുതിയ ചിത്രത്തിൽ , തുടക്കത്തിലെ ഉള്ള ശബ്ദം ( നരേഷൻ ) ഗോപൻ ചേട്ടന്റേതായിരുന്നു !! ( ശ്വാസകോശം -പുകവലി പാടില്ല പരസ്യത്തിലൂടെ പ്രശസ്തമായ ശബ്ദത്തിനുടമ )
മലയാള സിനിമയിൽ സ്ഥിരം നരേഷൻ പലപ്പോഴും പ്രമുഖരായ ഏതാനും സംവിധായകരോ ശ്രീനിയേട്ടനോ ഒക്കെ ആണ് ചെയ്യാറ് !! എന്റെ സിനിമയിൽ അതൊന്നു മാറ്റി പിടിക്കാം എന്ന് കരുതി , നമ്പർ തേടിപ്പിടിച്ചു വിളിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ചെയ്യാം എന്ന് ഗോപൻ ചേട്ടൻ സമ്മതിച്ചു ! ഞാൻ ഇവിടെനിന്നു ട്രാക്ക് ഡബ് ചെയ്തു അയച്ചു കൊടുത്തു് , അതു കേട്ടു ഡൽഹിയിലെ ഏതോ സ്റ്റുഡിയോയിൽ പോയി ഡബ് ചെയ്ത് എനിക്ക് അയച്ചു തന്നു !! കേട്ടപ്പോൾ ഞാൻ ഒരുപാട് ചിരിച്ചു !നന്ദി പറയാൻ ഞാൻ വിളിച്ചപ്പോൾ എന്നോട് പരിഭവം പോലെ പറഞ്ഞു ” എന്തോ , സിനിമയിൽ എന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ല , എനിക്ക് ഏറെ ആഗ്രഹം ഉണ്ടായിരുന്നിട്ടും. എന്ത് തോന്നി എന്റെ വോയ്സ് ഈ സിനിമയിൽ ഉപയോഗിക്കാൻ ?” ഞാൻ പറഞ്ഞു ‘പുതുമ’. പിന്നെ ചേട്ടന്റെ ശബ്ദം ഒരു ഫ്ലാഷ് മോബിന്റെ എഫക്ട് എനിക്ക് ചെയ്യാറുണ്ട് , അത് സിനിമയിലൂടെ പ്രേക്ഷകർക്കും നല്കാൻ ആയാൽ നല്ലതല്ലേ ? അദ്ദേഹം അത് കേട്ടു ഏറെ ചിരിച്ചു !! സിനിമയ്ക്ക് ആശംസ അറിയിച്ചു ഫോൺ വെച്ചു !! ഏറെ നാൾ കഴിഞ്ഞു സിനിമ ഡൽഹിയിൽ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിക്കുകയും കേരളത്തിൽ വരുമ്പോൾ നമുക്ക് കാണാം എന്ന് പറയുകയും ചെയ്തു !!
വിജയ് സൂപ്പറും പൗർണ്ണമിയും കണ്ട എത്രയോ പേർ എന്നെ വിളിച്ചു അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാൻ തോന്നിയതു നന്നായെന്ന് പറഞ്ഞു !!
ഇന്നലെ ഒരു പ്രമുഖ സംവിധായകൻ എന്റെ കയ്യിൽ നിന്നും ഗോപൻ ചേട്ടന്റെ നമ്പർ വാങ്ങി , ഒരു പരസ്യം ഡബ് ചെയ്യിക്കാൻ !!അടുത്ത ആഴ്ചയാണ് ഡബ്ബിങ് അതിനു മുൻപ് എന്നോടൊന്ന് വിളിച്ചു ഗോപൻ ചേട്ടന്റെ അടുത്ത് introduce ചെയ്യണമെന്നും സംവിധായക സുഹൃത്തു ആവശ്യപ്പെട്ടു !! ഞാൻ സമ്മതിച്ചു !!
പെട്ടന്ന് ഇപ്പോ ഈ വാർത്ത കേൾക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല !! എല്ലാ വേർപാടും അങ്ങനെ ആണല്ലോ അല്ലെ !!
അതെ , നമുക്ക് ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ലഭിച്ചിരുന്നത് ഒരു ഫ്ലാഷ് മോബ് കാണും പോലുള്ള ഊഷ്മളതയും ഉണർവും ആയിരുന്നു !! ആലോചിച്ചു നോക്കുമ്പോൾ മറ്റാരും ഇല്ല ഒരു ശബ്ദം കൊണ്ട് മാത്രം അതൊക്കെ നമ്മിലുളവാക്കാൻ !!
സിനിമയിൽ അദ്ദേഹത്തിന്റെ ശബ്ദം കൊണ്ടുവരാൻ ഒരു നിയോഗമായതിന് പിന്നിലും ഉണ്ടാകും എന്തേലുമൊക്കെ നിയോഗങ്ങൾ .. ഇപ്പോ എനിക്കതു അറിയില്ല …
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പ്രിയ ഗോപൻ ചേട്ടന് വേദനയോടെ വിട .. പ്രണാമം !!
അങ്ങയുടെ ശബ്ദം ” കേവലം ഒരു ശബ്ദമല്ലായിരുന്നു ഞങ്ങൾക്ക് ” ???’
Read More : രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ രാജകൊട്ടാരം വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ? വൈറലായ വീഡിയോക്ക് പിന്നിലെ വാസ്തവം