UPDATES

സോഷ്യൽ വയർ

സോഷ്യല്‍ മീഡിയയിലെ മാനസിക രോഗികള്‍ക്കെതിരെ വീണ്ടും ജോമോള്‍ ജോസഫ്

പല തരത്തിലുള്ള പ്രതികരണമാണ് പോസ്റ്റിന് കിട്ടുന്നത്. വലിയ വിവാദങ്ങളിലേക്കാണ് ജോമോള്‍ ജോസഫിന്റെ പോസ്റ്റ് പോസ്റ്റും അതിനൊപ്പം ഇത്തിരിക്കുന്ന ചിത്രങ്ങളും നീങ്ങുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജോമോള്‍ ജോസഫ് എന്ന യുവതി. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പിട്ട ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ തരംഗമാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. അതിനു ശേഷം ഇപ്പോളിതാ പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ജോമോള്‍.

സ്വകാര്യ ജീവിതത്തിലേക്കും തന്റെ വ്യക്തി സ്വാതന്ത്യത്തിലേക്കുമുള്ള ചില ഞരമ്പന്‍മാരുടെ കടന്നു കയറ്റത്തെ കുറിച്ചാണ് ജോമോളിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. പല തരത്തിലുള്ള പ്രതികരണമാണ് പോസ്റ്റിന് കിട്ടുന്നത്. വലിയ വിവാദങ്ങളിലേക്കാണ് ജോമോള്‍ ജോസഫിന്റെ പോസ്റ്റ് പോസ്റ്റും അതിനൊപ്പം ഇട്ടിരിക്കുന്ന ചിത്രങ്ങളും നീങ്ങുന്നത്.

പോസ്റ്റ് വായിക്കാം

സോഷ്യൽ മീഡിയയിലെ മാനസീക രോഗികൾ..

സോഷ്യൽമീഡിയ എന്നത് ഓരോ വ്യക്തിക്കും അവരുടെ അഭിപ്രായം, സ്വതന്ത്രമായി പങ്കുവെക്കുന്നതിനുള്ള വേദിയാണ്. എന്നാൽ എന്താണ് സോഷ്യൽമീഡിയ എന്നും എങ്ങനെയാണ് സോഷ്യൽമീഡിയയിൽ ഇടപെടേണ്ടതെന്നും പോലും അറിയാത്ത ഒരു പറ്റം മാനസീകരോഗികൾ അധോലോകസംഘങ്ങളെ പോലെ പെരുമാറുന്ന ഇടമായി ഇന്ന് സോഷ്യൽമീഡിയ മാറിയിരിക്കുന്നു.

ഒരു വ്യക്തി ഒരു പോസ്റ്റ് ഇട്ടാൽ, അയാളുടെ അഭിപ്രായം തുറന്നെഴുതിയാൽ, അതിനടിയിൽ തെറിവിളികളുമായി ഒരു കൂട്ടം പാഞ്ഞടുക്കും. അതിൽ കൂടുതലായി വരുന്നവർ, സ്വന്തം മുഖമോ പേരോ ഐഡന്റിറ്റിയുമോ ഇല്ലാത്ത ഒരു പറ്റം പിതൃശൂന്യരാണെന്നതാണ് വസ്തുത. രണ്ടാമതൊരു കൂട്ടരുണ്ട്, പോസ്റ്റുമായി യാതൊരു ബന്ധമില്ലാത്ത, കരിംകോഴി വിൽപനക്ക്, പോത്തിനെ വിൽപ്പനക്ക്, വിവിധയിനം ഭക്ഷണമുണ്ടാക്കുന്ന റെസിപ്പികൾ തുടങ്ങിയവ കൊണ്ടുവന്ന് കമന്റ് ബോക്സിൽ തള്ളി നിറക്കും.

ഈ പ്രവർത്തികൾ, കേവലമൊരു വ്യക്തിയിൽ നിന്നും മാറി ഒരു സ്ത്രീയുടെ പ്രൊഫൈലിലോ, സെലിബ്രിറ്റിയുടെ പ്രൊഫൈലിലോ, സിനിമാ രംഗത്തുള്ളവരുടെയോ ഒക്കെ പോസ്റ്റുകളിലോ, ആയിക്കഴിഞ്ഞാൽ ഇത്തരം മാടമ്പള്ളിയിലെ മാനസീകരോഗികൾ ഭ്രാന്ത് മൂത്ത് ഇളകിയാടും. അവിടെ ആ പോസ്റ്റുമായി ബന്ധപ്പെട്ടയാതൊരു ചർച്ചയോ, സംവാദമോ ഒന്നും നടക്കാനാകാത്ത അവസ്ഥയിലേക്കെത്തിക്കുക എന്നത് മാത്രമാണ് പിന്നീട് ഇവരുടെ ലക്ഷ്യം.

ഇവിടത്തെ പ്രധാന വിഷയം, തനിക്ക് ആശയപരമായി പറഞ്ഞ് ജയിക്കാനാകില്ല, എന്നാൽ പിന്നെ അവനൊന്നും ഒന്നും പറയണ്ട, അവളാരാ പറയാൻ എന്നൊക്കെയുള്ള അപകർഷതാ ബോധത്തിൽ നിന്നും ആത്മനിന്ദയിൽ നിന്നും, വ്യക്തിത്വമില്ലായ്മയിൽ നിന്നും തന്നെ പുറത്തേക്ക് വരുന്ന ഒരു തരം മാനസീക രോഗം മാത്രമാണിത്. പണ്ടാക്കെ സ്റ്റേജ് പ്രോഗ്രാമുകൾ കൂവിത്തോൽപ്പിക്കുകയും, അന്നും ഇന്നും സിനിമാ തീയേറ്ററിൽ കൂവി ബഹളം വെച്ച് മറ്റുള്ള സിനിമാ ആസ്വാദകരെ വെറുപ്പിക്കുകയും ചെയ്യുന്നവരെ കണ്ടിട്ടില്ലേ? അതിന്റെയൊക്കെ സോഷ്യൽമീഡിയാ വേർഷനാണ് ഇത്തരം മാനസീക രോഗികൾ.

സ്ഥിരമായി സ്ത്രീ പ്രൊഫൈലുകളെ ഫോളോ ചെയ്ത് തെറിവിളിക്കുന്നവരെ കണ്ടിട്ടില്ലേ? സ്ഥിരമായി രാഷ്ട്രീയ നേതാക്കളുടെ പോസ്റ്റുകളിൽ പോയി തെറിവിളിക്കുന്നവരെ കണ്ടിട്ടില്ലേ? സ്ഥിരമായി സെലിബ്രിറ്റികളുടെ പേജിൽ പോയി തെറി വിളിക്കുന്നവരെ കണ്ടിട്ടില്ലേ? ഇവരൊക്കെയാണ് ഈ സോഷ്യൽമീഡിയയിലെ മാലിന്യങ്ങൾ. എന്തും ഏതും കാട്ടിക്കൂട്ടാം, പൊതു സമൂഹത്തെ വെല്ലുവിളിക്കാം, എന്നൊക്കെയുള്ള ഇവരുടെ ധാരണകൾ മാറ്റപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട് എന്നും, ആ വ്യക്തി സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻ തുമ്പ് വരെമാത്രമെന്നും ഉള്ള ബോധ്യം പോലുമില്ലാതെ, കാട്ടികൂട്ടുന്ന ഇത്തരം വൃത്തികേടുകൾ ഇനിയും അനുവദിക്കപ്പെടാതിരിക്കാനായി, എല്ലാവരും ശ്രദ്ധ ചെലുത്തിയേ മതിയാകൂ..

നബി- കമന്റ് ബോക്സിൽ അലമ്പുന്നവരെ കമന്റ് ഡിലീറ്റ് ചെയ്ത് ബ്ലോക്ക് ചെയ്യുന്നതാണ്..

ക്യാമറ – ശ്രീജിത് രവി
മേക്കപ്പ് & ഹെയർ സ്റ്റെൽ – സജ്ന അബ്ദു
ലൊക്കേഷൻ – മാടവന
കോസ്റ്റ്യൂംസ് – ജോമോൾ ജോസഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍