UPDATES

സോഷ്യൽ വയർ

തിര‍‌ഞ്ഞെടുപ്പ് പ്രചരണത്തിനിടെ വേദി പൊളി‍ഞ്ഞുവീണു; ഏത് പ്രതിസന്ധിയുണ്ടായാലും അതിജീവിക്കുമെന്ന്: കെ മുരളീധരൻ

ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനു കുറ്റ്യാടി ചെറിയ കുമ്പളത്ത് ഒരുക്കിയ ഹാരാര്‍പ്പണ വേദി തകര്‍ന്നു വീണു. അണികള്‍ മുരളീധരനു ഹാരം അണിയിക്കുന്നതിനിടയിലാണ് വേദി തകര്‍ന്നു വീണത്. മുരളീധരനും അണികളും ഉള്‍പ്പെടെയുള്ളവര്‍ വേദി തകര്‍ന്നു താഴേക്കു വീഴുകയായിരുന്നു.

വീണിടത്തു നിന്നും എഴുന്നേറ്റു രസകരമായാണ് മുരളീധരന്‍ സംസാരിച്ചത്. ‘ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ലെന്നും’ ചിരിയോടെയാണ് മുരളീധരന്‍ സംസാരിച്ചത്. കൂടാതെ മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Read More : ‘ഒരു കടിയില്‍ ദൈവികത്വം തോന്നുന്ന’ നമോ ഭക്ഷണപ്പൊതികളുടെ വിതരണം പോളിംഗ് സ്‌റ്റേഷനില്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍