UPDATES

സോഷ്യൽ വയർ

ചെന്നിത്തലയുടെ ‘നട്ടെല്ലുള്ള ആണുങ്ങളുടെ പാർട്ടി’യിലെ പ്രിയങ്ക ഗാന്ധിക്ക് വിജയാശംസ നേർന്ന് കെആർ മീര

‘നട്ടെല്ലുള്ള ആണുങ്ങളുടെ പാർട്ടി’യിൽ ജനറൽ സെക്രട്ടറി പദവിയിലെത്തിയ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് എഴുത്തുകാരി കെആർ‌ മീര. കേരള മന്ത്രിസഭയിൽ ‘നട്ടെല്ലുള്ള’ ഒരു മന്ത്രി പോലും ഇല്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ‘ആണുങ്ങൾ’ വന്ന് വികസനം എത്തിക്കുമെന്നും പ്രസ്താവിച്ച രമേശ് ചെന്നിത്തലയുടെ പാർട്ടിയുടെ ഉന്നത പദവിയിലെത്തിയ പ്രിയങ്കയ്ക്ക് ഹൃദയംഗമമായ വിജയാശംസകർ നേരുന്നതായി പരിഹാസത്തോടെ മീര കുറിച്ചു.

‘പെണ്ണുങ്ങളെക്കാൾ മോശം’ എന്ന പ്രയോഗത്തിലൂടെ താൻ ഉദ്ദേശിച്ചത് പെണ്ണുങ്ങളെയല്ല, ആക്ടിവിസ്റ്റുകളായ പെണ്ണുങ്ങളെയാണെന്ന് വിശദീകരണം നൽകിയ കെ സുധാകരനെയും കെആർ മീര പരിഹസിക്കുന്നുണ്ട്. കെ സുധാകരൻ പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ചയെയോ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയോ അല്ല ഉദ്ദേശിച്ചതെന്നും അരുണ റോയി, മേധ പട്കര്‍, മഹാശ്വേതാദേവി, വന്ദന ശിവ, സി.കെ. ജാനു, ടീസ്റ്റ സെതല്‍വാദ് തുടങ്ങിയവരെയാണ് ഉദ്ദേശിച്ചതെന്നും മീര കളിയാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍