UPDATES

സോഷ്യൽ വയർ

“ലാലേട്ടന്റെ പോലും മുഴുവന്‍ കഴിവ്‌ ഇതുവരെയും പുറത്തുവന്നിട്ടുണ്ടെന്ന് തോന്നുന്നില്ല, പിന്നെയാണോ എന്റെ”: കാളിദാസന്‍

ജയറാമിനേക്കാള്‍ മികച്ച നടന്‍ താനാണെന്നും കാളിദാസന്‍

 

മലയാള സിനിമയിലെ യുവ നായകന്മാരില്‍ ഒരാളാണ് കാളിദാസ് ജയറാം. ജയറാമിന്റെ മകന്‍ എന്ന സ്‌നേഹവും മലയാളികള്‍ക്ക് കാളിദാസിനോടുണ്ട്. ബാലതാരമായി മലയാള സിനിമയില്‍ ചേക്കേറിയ ആ കൊച്ചു മിടുക്കനില്‍ നിന്നും നായകനിലേക്കുള്ള കാളിദാസിന്റെ വളര്‍ച്ച വലുതാണ്.

നായകനായെത്തിയ സിനിമയിലൂടെ നല്ലൊരു നടനാണ് കാളിദാസ് തെളിയിച്ചു കഴിഞ്ഞാതാണ്. ഇപ്പോഴിതാ ഒരു പ്രേഷകന്റെ ചോദ്യത്തിനു കാളിദാസ് നല്‍കിയ ഉത്തരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അച്ഛനാണോ മകനാണോ നല്ല നടന്‍ എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെയാണ് അത് ഞാനായിരിക്കുമെന്ന് കാളിദാസ് പറഞ്ഞത്. കാളിദാസിന്റെ ഉത്തരം കേട്ട് വേദിയില്‍ നിറഞ്ഞ ചിരിയായിരുന്നു. ജയറാമിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം കേളിയാണെന്നും, സിനിമകള്‍ മോശമാകുമ്പോള്‍ താന്‍ വിമര്‍ശിക്കാറുണ്ടെന്നും, ഇരുവരും ഒരുമിച്ച് ചിത്രം ഉണ്ടാകുമായിരിക്കുമെന്നും കാളിദാസ് പറഞ്ഞു.

വീഡിയോ കാണാം,

പൂമരത്തില്‍ തന്റെ മുഴുവന്‍ കഴുവും ഉപയോഗപ്പെടുത്താന്‍ സാധിച്ചോ എന്ന ചോദ്യത്തിന് , ലാലേട്ടന്റെ മുഴുവന്‍ കഴിവു പോലും ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, പിന്നെയാണോ എന്റെ. വന്നിട്ടല്ലേ ഉള്ളൂ എന്നായിരുന്നു കാളിദാസിന്റെ രസകരമായ മറുപടി.

സിനിമാ പാരഡീസോ ക്ലബ്ബിന്റെ സി.പി.സി സിനി അവാര്‍ഡ്‌സിന് അതിഥിയായി എത്തിയതായിരുന്നു കാളിദാസ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആണ് കാളിദാസിന്റെ പുതിയ ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് നായിക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍