UPDATES

സോഷ്യൽ വയർ

തൈമൂര്‍ ആരാകും; കരീന ആഗ്രഹം വെളിപ്പെടുത്തുന്നു

അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ തൈമൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍ താര ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന് ചെറുപ്പത്തില്‍ തന്നെ ആരാധകര്‍ ഏറെയാണ്. കുഞ്ഞു തൈമൂറിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. മൂന്ന് വയസ്സുകാരനായ തൈമൂര്‍ ഭാവിയില്‍ ആരാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മയായ കരീന ഇപ്പോള്‍.

തൈമൂര്‍ വലുതാകുമ്പോള്‍ ക്രിക്കറ്റ് കരിയറായി സ്വീകരിക്കണമെന്നാണ് കരീനയുടെ ആഗ്രഹം. തൈമൂറിനെ മുത്തശ്ശന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെപ്പോലെ നല്ല ഒരു ക്രിക്കറ്റര്‍ ആക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു ഹിന്ദി റിയാലിറ്റി ഷോയിലാണ് കരീന തുറന്നുപറഞ്ഞത്. സെയഫ് അലി ഖാന്റെ പിതാവായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്.


അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ തൈമൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read More : എതിർക്കുക തന്നെയാണ് വഴി, അതെത്രമേൽ പ്രയാസകരമായാലും, എത്രമേൽ ചെറുതായാലും-കാശ്മീര്‍ വിഷയത്തില്‍ സുനില്‍ പി ഇളയിടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍