UPDATES

സോഷ്യൽ വയർ

‘വോട്ടിനായി നാഗനൃത്തം’; വേദിയിൽ കര്‍ണാടക ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി

കര്‍ണാടകയിലെ കതിഗണഹള്ളിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ചൊവ്വാഴ്ച്ച നാഗരാജ് അണികള്‍ക്കൊപ്പം എത്തിയിരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു രാഷ്ട്രയീയ നേതാക്കളെല്ലാം പ്രചരണ തിരക്കിലാണ്. വോട്ടിനായി പല മാര്‍ഗ്ഗങ്ങളും നേതാക്കന്മാര്‍ പയറ്റാറുണ്ട്. അത്തരത്തില്‍ ഒരു മന്ത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. നാഗനൃത്തം ചെയ്താണ് മന്ത്രി വോട്ടു ചോദിക്കുന്നത്.

കര്‍ണാടകയിലെ ഭവനനിര്‍മ്മാണ മന്ത്രി എം.ടി.ബി നാഗരാജാണ് ജനങ്ങള്‍ക്കു മുന്നില്‍ നൃത്തവുമായി എത്തിയത്. കര്‍ണാടകയിലെ കതിഗണഹള്ളിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ചൊവ്വാഴ്ച്ച നാഗരാജ് അണികള്‍ക്കൊപ്പം എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വീരപ്പ മൊയ്‌ലിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചാണ് മന്ത്രി എത്തിയത്.

ഇവര്‍ക്കൊപ്പം ഒരു മ്യൂസിക് ബാന്‍ഡ് സംഘം ഉണ്ടായിരുന്നു. പ്രചാരണത്തിനിടയില്‍ മ്യൂസിക്ക് ബാന്‍ഡ് നാഗനൃത്തം ചെയ്യുന്ന രംഗം വായിച്ചതിനെ തുടര്‍ന്നാണ് 67 വയസ്സോളം പ്രായം വരുന്ന മന്ത്രി റോഡില്‍ ജനങ്ങള്‍ക്കു മുമ്പില്‍ നൃത്തം ചെയ്തതെന്നാണ് പിടിഐ റിപ്പോര്‍ട്ടു ചെയ്തത്.

 

Read More : മോദിക്കും ഷായ്ക്കും ഹാരമായി നല്‍കുന്ന താമരകള്‍ ലീഗുകാരുടെ `പാകിസ്താനില്‍’ നിന്നാണ് വരുന്നതെന്ന് എത്ര ബിജെപിക്കാര്‍ക്ക് അറിയാം? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍