UPDATES

സോഷ്യൽ വയർ

പ്രകടന പത്രികയില്‍ പറഞ്ഞത് 5 വര്‍ഷം വില കൂടില്ല; ദേശാഭിമാനി വാര്‍ത്ത കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

ജനങ്ങള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ യുവാവ് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അധികാരത്തിലേറിയാല്‍ അടുത്ത അഞ്ച് വര്‍ഷം ഒരു സാധനത്തിനും വില കൂട്ടില്ല എന്നായിരുന്നു എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടാകാന്‍ പോകുന്നത്.

ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ യുവാവ് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. “പ്രകടന പത്രികയില്‍ പറഞ്ഞത് പോലെ സര്‍ക്കാരിന് അല്‍പം പോലും വില കൂട്ടിയിട്ടില്ല.. മാക്‌സിമം സാധനങ്ങല്‍ക്ക വില നല്ല പോലെ കൂടിയില്ലേ.. എല്ലാം ശരിയാക്കി തന്നല്ലോ, അതാണ്..” ഇങ്ങനെയായിരുന്നു പോസ്റ്റ്. പോസ്റ്റിനൊപ്പം പ്രകടന പത്രിക സംബന്ധിച്ചു ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയും വില കയറുന്ന സാധനങ്ങളുടെ പട്ടികയും ചിത്രമായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍