UPDATES

സോഷ്യൽ വയർ

‘നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഞങ്ങളുടെ വാഹനം വരാതിരിക്കട്ടെ’യെന്ന് കേരള ഫയർഫോഴ്സ്; സൂപ്പർ താരങ്ങൾ നിങ്ങളെന്ന് സോഷ്യൽ മീഡിയ

പലപ്പോഴും ,സ്വന്തം ജീവൻ അപകടപ്പെടത്തിയാണ് ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്നതും.

മഴ കനത്ത ദുരിതം വിതച്ച കേരളത്തിൽ രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും  നിരവധി പേരാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവർത്തന രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെല്ലാം ആദ്യം ഓടിയെത്തിയത് കേരളത്തിന്റെ സ്വന്തം അഗ്നിശമന സേനയായിരുന്നു.

അത്യാധുനിക സംവിധാനങ്ങളില്ലാതെയണ് പലപ്പോഴും അഗ്നിശമന സേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്നത്. പലപ്പോഴും ,സ്വന്തം ജീവൻ അപകടപ്പെടത്തിയാണ് ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്നതും. ദുകരന്ത മേഖലയിലെ ഒരോ ജീവനും വിലപ്പെട്ടതാണെന്നും, അതിൽ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

101 ഡയൽ ചെയ്താൽ പിന്നെ എന്തിനു പേടിക്കണം.. എത്ര വലിയ പ്രളയത്തിലും ജീവൻ പണയം വെച്ച് ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും.. അപകട സ്ഥലങ്ങളിലേക്ക് മനസ് പതറാതെ ഞങ്ങൾ വന്നിരിക്കും.. സേന തങ്ങളുടെ പേജിലെ ഒരു കുറിപ്പിൽ പറയുന്നു. എന്നാൽ എവിടെ പോയാലും ഞങ്ങൾ പറയാറുള്ളത് നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഞങ്ങളുടെ വാഹനം വരാതിരിക്കട്ടെ എന്നാണെന്നും കുറിപ്പിൽ പറയുന്നു.

ഇത്തരത്തിൽ നിരവധി ദൃശ്യങ്ങളാണ് ഫയര്‍ ഫോഴ്സ് പങ്കുവച്ചിട്ടുള്ളത്. അരോരുമില്ലാത്ത വയോധികൻ മുതൽ ഒറ്റപ്പെട്ട് കിടന്ന വളർത്തുനായയെവരെ കേരളത്തിന്റെ സ്വന്തം അഗ്നിശമന സേന ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിട്ടള്ളത്.

ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയും ഫയർ ഫോഴ്സ് പങ്കുവച്ചിട്ടുണ്ട്. ഒഴുക്കിൽ അകപ്പെട്ട ഒരു പോത്തിനെ അതിസാഹസികമായി രക്ഷപ്പെടുത്തുകയാണ് നാട്ടുകാരുടെ ഉൾപ്പെടെയുള്ള സഹായത്തോടെ അഗ്നി ശമന സേനാഗംങ്ങൾ. വെള്ളത്തിൽ നിന്നും കയറുമാത്രം ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. കൂട്ടത്തിലാരോ പകർത്തിയ വീഡിയോ ഫയർ ഫോഴ്സ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട റാന്നി നിലയപരിധിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

എന്‍ പി അനൂപ്

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍