UPDATES

സോഷ്യൽ വയർ

ഇതിനപ്പുറം എന്തു സാന്ത്വന ചികിത്സ; പാലിയേറ്റ് കെയര്‍ ടീമിന് മുന്‍പില്‍ തകര്‍ത്തു പാടുന്ന അമ്മൂമ്മ

‘നീലക്കടമ്പ്’, എന്ന ചിത്രത്തിലെ കുടജാദ്രിയിൽ എന്ന ഗാനമാണ് അമ്മൂമ തകർ‌ത്ത് പാടിയത്.

തന്നെ ശുശ്രുഷിക്കാനെത്തിയ പാലിയേറ്റ് കെയര്‍ ടീമിന് മുന്‍പില്‍ അമ്മൂമ്മയുടെ തകർപ്പൻ പ്രകടനം. പാലിയേറ്റീവ് ടീമിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു വയോധികയുടെ പാട്ട്. പാട്ടുകൾ കൊണ്ടുമാത്രം അറിയപ്പെടുന്ന, ഇനിയും പുറത്തിറങ്ങാത്ത ‘നീലക്കടമ്പ്’, എന്ന ചിത്രത്തിലെ കുടജാദ്രിയിൽ എന്ന ഗാനമാണ് അമ്മൂമ തകർ‌ത്ത് പാടിയത്.

എൺപതുകളുടെ ആദ്യപാതിയിൽ ആകാശവാണിയിലൂടെയാണ് ഈ ഗാനം ജനപ്രീതി നേടിയത്. രേവതി രാഗത്തില്‍ ഒരുക്കി ചിത്ര ആലപിച്ച കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി എന്നപാട്ട് അതിമനോഹരമായാണ് അവശതയിലും അമ്മൂമ്മ ഗംഭീരമായി ആലപിച്ചിരിക്കുന്നത്. ഗാനരചന, കെ ജയകുമാര്‍, സംഗീതം രവീന്ദ്രന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍