UPDATES

സോഷ്യൽ വയർ

കേരളത്തിലെ ആദ്യ വാഹനാപകടം ഏതായിരുന്നു, കേരള പൊലീസ് ആ ചരിത്രം കണ്ടെത്തുന്നു

ചികിത്സയിലിരിക്കെ എ ആര്‍ രാജരാജവര്‍മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം.

കേരളത്തില്‍ ആദ്യ വാഹനാപകട മരണമുണ്ടായിട്ട് 105 വര്‍ഷമാകുന്നു. സെപ്തംബര്‍ 20 നുണ്ടായ ആ വാഹനാപകടത്തില്‍ മരണപ്പെട്ടത് കേരള കാളിദാസന്‍ എന്നറിയപ്പെടുന്ന കേരളവര്‍മ വലിയകോയി തമ്പുരാനാണ്. ആദ്യ വാഹനാപകടമരണത്തെക്കുറിച്ച് കേരളപോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ടി ആര്‍ അനില്‍ക്കുമാറാണ് കുറിപ്പെഴുതിയിരിക്കുന്നത്.

കേരളപോലീസിന്റെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന് 105 വര്‍ഷം. 1914 സെപ്തംബര്‍ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം. അപകടത്തില്‍ മരണപ്പെട്ടത് കേരള കാളിദാസന്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍. സെപ്റ്റംബര്‍ 22ന് അദ്ദേഹം മരിച്ചു. വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് മടങ്ങവേ കായംകുളം കുറ്റിത്തെരുവ് ജങ്ഷനിലാണ് കാര്‍ മറിഞ്ഞത്. മരുമകന്‍ കേരള പാണിനി എ ആര്‍ രാജരാജവര്‍മയും കൂടെയുണ്ടായിരുന്നു.

ചികിത്സയിലിരിക്കെ എ ആര്‍ രാജരാജവര്‍മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. നായ കുറുകെ ചാടിയതോടെ ഡ്രൈവര്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. ”അടുത്ത വീട്ടിലെത്തിച്ച് വെള്ളം നല്‍കി വിശ്രമിച്ചശേഷമാണ് മാവേലിക്കര കൊട്ടാരത്തിലെത്തിച്ചത്”

എ ആര്‍ രാജരാജവര്‍മയുടെ ഡയറികുറിപ്പില്‍ അപകടത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. ‘ആണ്ടുതോറുമുള്ള വൈക്കം ക്ഷേത്രദര്‍ശനത്തിന് കൊല്ലത്തെത്തിയപ്പോഴേ മടക്കയാത്രയ്ക്ക് കാറുമായി വരണമെന്ന് തമ്പുരാന്‍ പറഞ്ഞു. കുറ്റിത്തെരുവുപാലം കഴിഞ്ഞതോടെ നായ കുറുകെ ചാടി. അമ്മാവന്‍ ഇരുന്ന ഭാഗത്തേക്ക് കാര്‍ മറിഞ്ഞു. നെഞ്ചിന്റെ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാവാം. പുറമെ പരിക്കില്ലായിരുന്നു. പരിചാരകന്‍ തിരുമുല്‍പാടിന്റെ കാലൊടിഞ്ഞു. എനിക്കോ ഡ്രൈവര്‍ക്കോ പരിക്കേറ്റില്ല. ഉടനെ കൊട്ടാരത്തിലെത്തി വലിയത്താന്‍ ഡോക്ടറെ കാണിച്ചു. രണ്ടാംദിവസമാണ് ശ്വാസോഛ്വാസത്തിനു വേഗത കൂടിയതും എന്റെ കൈകളിലേക്കു ചാരി അന്ത്യശ്വാസം വലിച്ചതും.’

എ ആറിന്റെ മക്കള്‍ ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവര്‍മ രാജായും ചേര്‍ന്നെഴുതിയ ‘എ ആര്‍ രാജരാജവര്‍മ’ പുസ്തകത്തിലാണ് ഡയറിക്കുറിപ്പുള്ളത്.

കടപ്പാട്: ടി ആര്‍ അനില്‍കുമാര്‍

Read More :ലയങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്ക് എന്തുണ്ട്? ചോദിച്ചിട്ട് തരാത്തത് പിടിച്ചെടുക്കണം, മൂന്നാറില്‍ ഇനി ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം; പെമ്പുളൈ സമരത്തിന്റെ നാലാം വര്‍ഷത്തില്‍ തൊഴിലാളി നേതാക്കള്‍ പറയുന്നത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍