UPDATES

സോഷ്യൽ വയർ

കുട്ടികളുടെ ‘ശ്രദ്ധ’യ്ക്കായി; കേരള പോലീസ് ഒത്തു ചേരുന്നു – വീഡിയോ

‘കൗതുക കാഴ്ചകളിലേക്ക് കുട്ടികള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്..അവരെ ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയും’

യാത്രകള്‍ക്കിടയില്‍ കുട്ടികളെ കാണാതാകുന്നത് പതിവാണ്. രക്ഷിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് ഒഴിവാക്കാനായി എല്ലാവരിലേക്കും അറിവ് പകരാന്‍ ഒരു പുതിയ കാഴ്ച അനുഭവമാണ് കേരളപോലീസ് ഒരുക്കിയിരിക്കുന്നത്. കേരള റെയില്‍വേ പോലീസിനു വേണ്ടി സോഷ്യല്‍ മീഡിയ സെല്‍ നിര്‍മ്മിച്ച ‘ശ്രദ്ധ’ എന്ന ഹ്രസ്വ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

കേരള പോലീസിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെ ആയതിനാല്‍ ശ്രദ്ധയിലൂടെ പങ്കുവെയ്ക്കുന്ന സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ആണ് ശ്രമം. ‘കൗതുക കാഴ്ചകളിലേക്ക് കുട്ടികള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്..അവരെ ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയും’ എന്ന അടിക്കുറുപ്പോടെയാണ് ഹൃസ്വ ചിത്രം കേരള പോലീസ് ഫേസ് ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്.

 

Read More : പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ 23കാരനായ ‘മുഹമ്മദ് ഭായി’യെ സൈന്യം വധിച്ചുവെന്ന് റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍