UPDATES

സോഷ്യൽ വയർ

പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടിയെ അനുകൂലിച്ച ബംഗ്ലാദേശുകാരിക്ക് മലയാളികളുടെ തെറിയഭിഷേകം

താന്‍ ബംഗ്ലാദേശില്‍ നിന്നാണെന്നും പാകിസ്ഥാനെതിരായ ഈ യുദ്ധത്തെ പിന്തുണയ്ക്കുന്നുവെന്നുമാണ് മിസ്തി പ്രിയ കമന്റിട്ടത്

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അനുലൂകൂലിച്ച ബംഗ്ലാദേശ് യുവതിക്ക് നേരെ മലയാളികളുടെ തെറിയഭിഷേകം. ബംഗ്ലാദേശ് സ്വദേശിയായ മിസ്തി പ്രിയ എന്ന യുവതിക്കെതിരെയാണ് മലയാളികള്‍ തെറിയഭിഷേകം നടത്തിയത്.

‘I am from Bangladesh and I support this strike against Pakistan’ എന്നായിരുന്നു മിസ്തി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇവര്‍ എഴുതിയത് മനസിലാകാത്ത അഖില്‍ വിഎസ്, വിഷ്ണു എച്ച് ഹരിഗീതപുരം എന്നിവര്‍ അസഭ്യം വിളിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബംഗ്ലാദേശിലെ ഖുല്‍ന, ജെസോര്‍ സ്വദേശിയായ യുവതി ഏതോ സൈനിക പേജില്‍ മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക ആക്രമണത്തെക്കുറിച്ചിട്ട പോസ്റ്റിന് നല്‍കിയ കമന്റാണ് അര്‍ത്ഥമറിയാതെ മലയാളികള്‍ തെറിവിളിച്ചത്. താന്‍ ബംഗ്ലാദേശില്‍ നിന്നാണെന്നും പാകിസ്ഥാനെതിരായ ഈ യുദ്ധത്തെ പിന്തുണയ്ക്കുന്നുവെന്നുമാണ് മിസ്തി കമന്റിട്ടത്. എന്നാല്‍ മിസ്തി പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നതെന്ന് കരുതിയാണ് അഖില്‍, വിഷ്ണു എന്നിവര്‍ ഇതിന് തെറിവിളിച്ച് മറുപടി നല്‍കിയത്.

അതേസമയം ഈ കമന്റുകള്‍ക്ക് താഴെ അവരെ പരിഹസിച്ച് അനീസ് മുഹമ്മദ് എന്നയാളും കമന്റിട്ടുണ്ട്. ‘ഇവളെ തെറിവിളിക്കുന്ന മലയാളീസിനെ കണ്ടപ്പോള്‍ ആദ്യം പാക് സപ്പോര്‌ട്ടേഴ്‌സ് ആണെന്നാ കരുതിയത് പിന്നെയാണ് എഡ്യൂക്കേഷന്‍ ഇഷ്യൂ ആണെന്ന് മനസിലായത്’ എന്നായിരുന്നു അനീസിന്റെ കമന്റ്. സ്‌കൂളില്‍ പോകാത്ത സംഘിസം എന്ന പേരില്‍ ഈ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍