UPDATES

സോഷ്യൽ വയർ

തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ആ പേരും പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു

അച്ഛന്റെ കൈയ്യില്‍ നിന്നും പിടിവിട്ട് നൂലിട വ്യത്യാസത്തില്‍ മുത്തപ്പന്‍ കുന്ന് ജീവനെടുത്ത എട്ടുവയസ്സുകാരി അലീനയുടെ മൃതദേഹം കണ്ടെടുത്തപ്പോഴുണ്ടായ വേദനിപ്പിക്കുന്ന അനുഭവമാണ് ഈ കുറുപ്പിലുള്ളത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 59 പേരെ കാണാതായ, കേരളത്തെ ഞെട്ടിച്ച കവളപ്പാറയിലെ ദുരന്ത ഭൂമിയില്‍ 11 പേരെ ബാക്കിവെച്ച് അഗ്നി രക്ഷാസേന മടങ്ങി. കവളപ്പാറ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദിനങ്ങളിലെ ഓര്‍മ്മ പങ്കുവെച്ച് കേരള അഗ്നിരക്ഷാ സേന പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് എല്ലാ ഹൃദയങ്ങളിലും നോവ് പടര്‍ത്തുന്നു.

അച്ഛന്റെ കൈയ്യില്‍ നിന്നും പിടിവിട്ട് നൂലിട വ്യത്യാസത്തില്‍ മുത്തപ്പന്‍ കുന്ന് ജീവനെടുത്ത എട്ടുവയസ്സുകാരി അലീനയുടെ മൃതദേഹം കണ്ടെടുത്തപ്പോഴുണ്ടായ വേദനിപ്പിക്കുന്ന അനുഭവമാണ് ഈ കുറുപ്പിലുള്ളത്. മൂന്ന് ദിവസത്തിന് ശേഷമായിരുന്നു അലീനയുടെ മൃതദേഹം കണ്ടെടുത്തത്.

ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേര്‍ക്കായുള്ള അവസാനഘട്ടതിരച്ചിലിനായി ഇന്ന് ഒരിക്കല്‍ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാഠപുസ്തകം കൈയ്യില്‍ തടഞ്ഞത്,

ഇന്ന് തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നുവെന്നും രക്ഷാപ്രവര്‍ത്തകനായ അബ്ദുള്‍ സലീം ഇ കെ ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

അവസാന ദിനം കരള് പിളര്‍ക്കുന്ന നോവായി
അലീനയുടെ
പാഠപുസ്തകവും……

കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദിനങ്ങളില്‍ ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണു നിറച്ച കാഴ്ചകളില്‍ ഒന്നായിരുന്നു തകര്‍ന്ന്
വീണ വീട്ടിലെ കോണ്‍ഗ്രീറ്റ് തൂണിനടിയില്‍ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്!
അച്ഛന്റെ കൈയ്യില്‍ നിന്നും പിടി വിട്ട് നൂലിട വ്യത്യാസത്തിലായിരുന്നുഅലീനയുടെ ജീവനെടുത്ത് മുത്തപ്പന്‍ കുന്ന് വീടിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്.

ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേര്‍ക്കായുള്ള അവസാനഘട്ട
തിരച്ചിലിനായി ഇന്ന്ഒരിക്കല്‍ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാo പുസ്തകം കൈയ്യില്‍ തടഞ്ഞത്……

ഇന്ന്തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു…..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍