UPDATES

സോഷ്യൽ വയർ

കുട്ടികളുടെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ നിന്നും അശ്ലീല സൈറ്റുകളിലേക്കെത്തുന്നതായി റിപ്പോർട്ടുകൾ; വ്യാപക പ്രതിഷേധം

കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുന്നു എന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ഇത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും, അടിയന്തിരമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി ദുരൂപയോഗം ചെയ്യുന്നതായി പരാതി. കുട്ടികളുടെ ചിത്രങ്ങൾ അശ്‌ളീല വെബ്‌സൈറ്റിലേക്ക് മറിച്ച് വിൽക്കുന്ന ഒരു വലിയ സംഘം തന്നെ ഇൻസ്റ്റഗ്രാമിൽ പ്രവർത്തിക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.

ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടിലുള്ള നീന്തൽ വേഷത്തിലുള്ള കുട്ടികളുടെ ചിത്രങ്ങൾ പങ്കു വെക്കുമ്പോഴാണ് #toddler bikini എന്ന ഹാഷ് ടാഗ് ഉപയോഗിക്കാറുണ്ട്. ഇതേ ഹാഷ് ടാഗ് ഉപയോഗിച്ചാണ് പീഡോഫീലുകൾ എന്ന് സംശയിക്കുന്ന ഒരു കൂട്ടർ കുട്ടികളുടെ ചിത്രങ്ങൾ അശ്‌ളീല വെബ്‌സൈറ്റുകളിലേക്ക് കടത്തുന്നത്. ഒരേ ഹാഷ്ടാഗ് ആയത് കൊണ്ട് തന്നെ ഇക്കൂട്ടർക്ക് ഈ ചിത്രങ്ങൾ കണ്ടെത്താനും എളുപ്പമാണ്.

കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുന്നു എന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ഇത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും, അടിയന്തിരമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍