UPDATES

സോഷ്യൽ വയർ

‘ഞങ്ങൾ അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്, സ്നേഹത്തിന്റെ ഭാരം’, തിരുവനന്തപുരം മേയര്‍ക്ക് കോഴിക്കോടിന്റെ സമ്മാനം

ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നു

മഴക്കെടുതിയിൽ ദുരതിമനുഭവിച്ച മലബാറിലെ ജില്ലകൾക്ക് സഹായമെത്തിക്കാൻ മു‍ൻകയ്യെടുത്ത തിരുവനന്തപുരം മേയർക്ക് കോഴിക്കോടിന്റെ സ്നേഹ സമ്മാനം. പ്രളയബാധിതമേഖലകളിലേക്ക് സാധനങ്ങൾ എത്തിച്ച് മടങ്ങിയ ലോറിയിലായിരുന്നു മേയർ വി കെ പ്രശാന്തിനുള്ള സമ്മാനം കോഴക്കോട്ടുക്കാർ കൊടുത്തയച്ചത്. കോഴിക്കോടിന്റെ തനത് ഹൽവയായിരുന്നു മേയർക്കുള്ള സമ്മാനം.

മേയർ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്നേഹത്തിന് ഇത്ര മധുരമോ? എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.  ‘ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്, സ്നേഹത്തിന്റെ ഭാരം. എന്നായിരുന്നു മേയറുടെ കറിപ്പ്. ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

മേയറുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂം…

#സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയിൽ
നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹൽവയാണിത്….
ഞങ്ങൾ കയറ്റി അയച്ച #സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന് …. #സ്നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
#നന്ദി അറിയിക്കുന്നു …

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍