UPDATES

സോഷ്യൽ വയർ

പ്രിയങ്കയെ അപമാനിക്കാനുള്ള കുടുംബമഹിമയും സ്വഭാവശുദ്ധിയും സിന്ധു സൂര്യകുമാറിനില്ല: കോഴിക്കോട് കോൺഗ്രസ്സ് കമ്മറ്റിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജ്

മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിനെതിരെ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജ്. മര്യാദയുടെ അതിരം ലംഘിച്ചാൽ ആത്മാഭിമാനമുള്ള കോൺഗ്രസ്സ് പ്രവർത്തകർ നോക്കി നിൽക്കില്ലെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.

പഴയ കഥകൾ പറയാൻ തങ്ങൾ നിർ‌ബന്ധിതരാകുമെന്നും ഈ ഫേസ്ബുക്ക് കുറിപ്പ് പറയുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെ അപമാനിക്കാൻ സിന്ധു വളർന്നിട്ടില്ലെന്നും അതിനുള്ള കുടുംബമഹിമയും സ്വഭാവശുദ്ധിയും അവർക്കില്ലെന്നും കുറിപ്പിൽ പറയുന്നു. കുടുംബമഹിമയും സ്വഭാവശുദ്ധിയും സിന്ധു സൂര്യകുമാറിനില്ലെന്ന കാര്യം കേരളത്തിലെ സകലമാന ആളുകൾക്കും അറിയാമെന്നും കുറിപ്പിലുണ്ട്.

മര്യാദയ്ക്ക് പരിപാടി അവതരിപ്പിച്ച് മുമ്പോട്ടു പോകാൻ ശ്രമിക്കുക എന്ന ഭീഷണിയും പോസ്റ്റിലുണ്ട്. ഇതൊരു താക്കീതാണെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. പതിനായിരത്തോളം ലൈക്കുകളുള്ള പേജിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ കുറിപ്പിനെ നിഷേധിച്ച് ഇതുവരെ നേതാക്കളാരുടെയും ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍