UPDATES

സോഷ്യൽ വയർ

‘സ്വകാര്യ കാവിനും കുളത്തിനും നിയമപരിരക്ഷ ഇല്ലാത്ത കേരളത്തില്‍ ആര്‍ക്കും അത് നശിപ്പിക്കാം – കോടതിക്ക് പരിമിതിയുണ്ട്’

ശാന്തിവനം: ‘കേസല്ല, ശക്തമായ പ്രതിഷേധത്തിലൂടെ കെ എസ് ഇ ബിയെ തിരുത്തുക എന്നതാണ് പോംവഴി’

എറണാകുളത്തെ ശാന്തിവനം എന്ന വനത്തിന്റെ എല്ലാ സ്വഭാവവുമുള്ള കാവ് തകര്‍ത്തുകൊണ്ടുള്ള കെ എസ് ഇ ബിയുടെ നടപടിയ്‌ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവ്. ‘കേസല്ല, ശക്തമായ പ്രതിഷേധത്തിലൂടെ വേണം വിഷയത്തില്‍ കെ എസ് ഇ ബിയെ തിരുത്താന്‍’ സാധിക്കുകയെന്നാണ് ഹരീഷ് ഫെയ്‌സബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് വാസുദേവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

‘കേരളം പുനര്‍നിര്‍മ്മിക്കുമ്പോള്‍ പ്രകൃതിക്ക് ഏറ്റവും കുറഞ്ഞ ആഘാതം ഉണ്ടാക്കിയാവണമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ കീഴില്‍ KSEB പറവൂരിനടുത്ത് വലിക്കുന്ന 110KV ലൈനിന്റെ അലൈന്മെന്റ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഒരു സുഹൃത്ത് വരച്ചതാണ് ഇത്. ശാന്തിവനം എന്ന വനത്തിന്റെ എല്ലാ സ്വഭാവവുമുള്ള കാവ് തകര്‍ത്തുകൊണ്ടാണ് ഇപ്പോഴീ നീക്കം.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം നടത്തിയ നിരവധി പഠനങ്ങളില്‍ അത്യപൂര്‍വ്വ സസ്യ-ജന്തു വൈവിധ്യമുള്ള കാവാണിത്. മനുഷ്യര്‍ കാവ് വെട്ടിമാറ്റുന്നതിനെതിരെ വനംവകുപ്പ് സംസാരിക്കുന്ന കാലത്ത് സ്വന്തം കാവ് കണ്ണില്‍ എണ്ണയൊഴിച്ച് സംരക്ഷിക്കുന്ന മീന മേനോന്‍ എന്ന സ്ത്രീയെ നിഷ്‌കരുണം തോല്‍പ്പിച്ചാണ് KSEB ഈ വനം നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

നിരവധി പേര്‍ എന്നോട് മുന്‍പും ചോദിച്ചിട്ടുണ്ട്, നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന്. സ്വകാര്യ കാവിനും കുളത്തിനും നിയമപരിരക്ഷ ഇല്ലാത്ത കേരളത്തില്‍ ആര്‍ക്കും കാവോ കുളമോ നശിപ്പിക്കാം – കോടതിക്ക് പരിമിതിയുണ്ട്. കേസല്ല, ശക്തമായ പ്രതിഷേധത്തിലൂടെ KSEB യെ തിരുത്തുക എന്നതാണ് പോംവഴി.

ഈ മാപ്പില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. തൊട്ടടുത്ത പറമ്പുകാരനെ സഹായിക്കാനാണ് KSEB കള്ളരേഖകള്‍ ഉപയോഗിച്ച് അലൈന്മെന്റ്‌റ് മാറ്റി RDO യെ തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി സമ്പാദിച്ചത്. ഹൈക്കോടതി ഒരു മെറിറ്റ് കോടതിയല്ലാത്തതിനാല്‍ അതിന്റെ മെറിറ്റ് ജുഡീഷ്യല്‍ റിവ്യൂവില്‍ പരിശോധിച്ചിട്ടുമില്ല. അതിന്റെ പേരില്‍ ഈ നാശവുമായി മുന്നോട്ട് പോകുകയാണ് KSEB. അത് ജനകീയമായി നാം തടയണം. ഇന്നലെ പരിസ്ഥിതിസ്‌നേഹികള്‍ ശാന്തിവനത്തില്‍ ഒത്തുചേര്‍ന്ന് നടത്തിയ പ്രതിഷേധം അതിനു തുടക്കമാണ്.

പ്രിയ മുഖ്യമന്ത്രീ,
   RebuildingKerala പദ്ധതിയില്‍ കാവുകളുടെ സംരക്ഷണത്തിന് പത്തുകോടിയോ മറ്റോ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. എങ്ങനെ സുസ്ഥിരമായ കേരളം പുനര്‌നിര്മ്മിക്കാം എന്ന വിഷയത്തില്‍ അന്താരാഷ്ട്രസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പോകുന്ന മുഖ്യമന്ത്രി അതിനു മുന്‍പ് ഈ ശാന്തിവനം സംരക്ഷിക്കാനുള്ള തീരുമാനത്തില്‍ ഒപ്പിടണം. പത്തല്ല, നൂറുകോടി ചെലവിട്ടാലും ഇതുപോലൊരു കാവ് താങ്കളുടെ കാലത്തോ താങ്കളുടെ മക്കളുടെയോ കൊച്ചുമക്കളുടെയോ കാലത്തോ പുനര്‍സൃഷ്ടിക്കാന്‍ പറ്റിയെന്നു വരില്ല. അതിനാല്‍ താങ്കള്‍ പറ്റുമെങ്കില്‍ ഇവിടെ വന്നു ശാന്തിവനം കാണണം. MM മണിയെ വിളിച്ച് ഈ പാതകം നിര്‍ത്തിവെയ്ക്കാന്‍ പറയണം. ഒട്ടും വൈകാതെ.

#SaveSanthivanam
#rebuildkerala ‘

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍