UPDATES

സോഷ്യൽ വയർ

കുല്‍ഭൂഷന്‍ ജാദവ്: ‘സത്യം വിജയിക്കും’, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ വ്യത്യസ്തമായി സ്വാഗതം ചെയ്ത് കലാകാരന്‍

സുദര്‍ശന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ ശില്‍പ്പമൊരുക്കിയതിനൊപ്പം ‘ഇന്ത്യ നിങ്ങളുടെ കൂടെയുണ്ട് എന്നും എഴുതിയിരുന്നു.’

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ശില്‍പ്പി സുദര്‍ശന്‍ പട്‌നായിക്ക് മണല്‍ ശില്‍പ്പമൊരുക്കി.  കുല്‍ഭൂഷന്‍ ജാദവിന്റെ ശില്‍പ്പമൊരുക്കിയതിനൊപ്പം സുദര്‍ശന്‍ ‘ഇന്ത്യ നിങ്ങളുടെ കൂടെയുണ്ട് എന്നും എഴുതിയിരുന്നു.’ ഒപ്പം ‘സത്യമേവ ജയതേ’ -സത്യം മാത്രം വിജയിക്കട്ടെ എന്നും കുറിച്ചിരുന്നു.

പട്‌നായിക്ക് ട്വിറ്ററിലൂടെ തന്റെ മണല്‍ ശില്‍പ്പത്തിന്റെ ചിത്രം പങ്കുവെച്ചു. അതിലും ‘ഇന്ത്യ നിങ്ങളുടെ കൂടെയുണ്ട്, സത്യം വിജയിക്കട്ടെ’ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.

കുല്‍ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി അന്താരാഷ്ട്ര നീതിന്യായ കോടതി വിലയിരുത്തിയിരുന്നു. അതേസമയം കുല്‍ഭൂഷണെ മോചിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഹേഗിലെ പീസ് പാലസില്‍ ജസ്റ്റിസ് അബ്ദുള്‍ഖലി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവിച്ചത്. അബ്ദുള്‍ഖലിയുടെ നേതൃത്വത്തിലുള്ള 16 അംഗ ബഞ്ചിന്റേതാണ് വിധി. ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി ജാദവിനെ പാക്കിസ്ഥാന്‍ സൈനിക കോടതി 2017ല്‍ വധശിക്ഷക്ക് വിധിച്ചിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍