UPDATES

സോഷ്യൽ വയർ

കുമ്പളങ്ങി നൈറ്റ്‌സിന്റെ 100 ദിനങ്ങൾ, ആട്ടവും പാട്ടുമായി അണിയറ പ്രവര്‍ത്തകര്‍/ വീഡിയോ

ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെള്ളയാഴ്ച്ചാണ് 100 ദിവസം പിന്നിട്ടത്

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സിനിമ ആയിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങി നൈറ്റ്‌സിന്റെ 100-ാം ദിവസം ആഘോഷിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊച്ചി ഐ.എം.എ ഹാളിലായിരുന്നു 100-ാം ദിനാഘോഷം നടന്നത്.

കുമ്പളങ്ങിയുടെ അണിയറ പ്രവര്‍ത്തകര്‍ കുട്ടികള്‍ പാടുന്ന പാട്ടിനു ചുവടു വയ്ക്കുന്നതാണ് വീഡിയോയില്‍. ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌കര്‍, സുഷിന്‍ ശ്യാം, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഫാസില്‍, ഫഹദ് ഫാസില്‍, നസ്രിയ ഫഹദ്, സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ തുടങ്ങഇയവരും പരിപാടിയില്‍ പങ്കെടുത്തു. സിനിമയുടെ പേരിനോടും സ്വഭാവത്തോടും ചേര്‍ന്ന മൊമന്റോയാണ് അണിയറ പ്രവര്‍ത്തകര്‍ വിജയ ശില്‍പികള്‍ക്കായി ഒരുക്കിയത്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെള്ളയാഴ്ച്ചാണ് 100 ദിവസം പിന്നിട്ടത്.

Read More : പിണറായി വിജയനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കരനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍