കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, മാമോദീസ ചടങ്ങിന്റെ വീഡിയോയും ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞു പിറന്നത് ആഘോഷമാക്കി മലയാളത്തിലെ സൂപ്പര്‍താരം കുഞ്ചാക്കോ ബോബനും പ്രിയയും. കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, മാമോദീസ ചടങ്ങിന്റെ വീഡിയോയും ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാനും ചടങ്ങിന് ആശംസകള്‍ നേരാനും മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ എത്തിയിരുന്നു. മമ്മൂട്ടി, അനു സിതാര, പൂര്‍ണിമ, ഗീതു മോഹന്‍ദാസ്, മിഥുന്‍ രമേഷ്, വിനു മോഹന്‍, വിജയ് യേശുദാസ്, ജോജു ജോര്‍ജ്,ഉണ്ണി മുകുന്ദന്‍, കാവ്യാ മാധവന്‍, ദിലീപ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ടിനി ടോം, ചെമ്പന്‍ വിനോദ്, ലാല്‍ ജോസ് എന്നിവരും എത്തിയിരുന്നു. ജയസൂര്യയും ആസിഫ് അലിയും ടൊവിനോയും രമേഷ് പിഷാരടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടെയാണ് എത്തിയത്.
കുഞ്ഞിന് ‘ഇസഹാക്ക്’ എന്നാണ് സ്നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നല്‍കിയിരിക്കുന്നത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാക്ക്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കുകയാണ് ചാക്കോച്ചനും പ്രിയയും.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” എന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറയുന്നു.