UPDATES

സോഷ്യൽ വയർ

സക്കര്‍ബര്‍ഗിനെ പിന്നിലാക്കി, അതും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തി; കയ്‌ലിന്‍ ജെന്നര്‍ ലോകത്തിലെ പ്രായം കുറഞ്ഞ ശതകോടീശ്വരി

ഫോബ്‌സിന്റെ പട്ടികയിലാണ് 21 കാരി കയ്‌ലിന്‍ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി സ്ഥാനം പിടിച്ചത്‌

ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ എന്ന വിശേഷണം മാര്‍ക് സക്കര്‍ബര്‍ഗിന് ഇനിയില്ല. 21 കാരി കയ്‌ലി ജെന്നര്‍ ആണ് ആ സ്ഥാനം ഇനി അലങ്കരിക്കുക. കയ്‌ലി സക്കര്‍ബര്‍ഗിനെ പിന്തള്ളുമ്പോള്‍ അതിലൊരു പ്രത്യേകത കൂടിയുണ്ട്. തന്റെ ബിസിനസ് വളര്‍ത്താന്‍ ഈ അമേരിക്കക്കാരി ഉപയോഗിച്ച സമൂഹമാധ്യമങ്ങളില്‍ പ്രധാനപ്പെട്ടയൊരിടം ഫേസ്ബുക്ക് ആയിരുന്നു.

ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് കയ്‌ലി ശതകോടീശ്വരിയായി ഇടംപിടിച്ചിരിക്കുന്നത്. സക്കര്‍ബര്‍ഗ് 23ാം വയസിലാണ് ശതകോടീശ്വരന്‍ ആയതെങ്കില്‍ കയ്‌ലി 21ാം വയസില്‍ ആ നേട്ടം കൈവരിച്ചു. 2015ല്‍ സ്വന്തമായി തുടങ്ങിയ കയ്‌ലി കോസ്‌മെറ്റിക്‌സില്‍ നിന്നും 900 ഡോളറോളമുള്ള മൂല്യവും ഈ ബിസിനസ്സിന്റെ ലാഭവിഹിത തുകയും ചേര്‍ത്താണ് കയ്‌ലി ഒരു ബില്യണ്‍ (100 കോടി) കടന്നത്.

സാധനങ്ങളുടെ മാര്‍ക്കറ്റിംഗിനും വില്‍പ്പനയ്ക്കും പ്രിവ്യൂവിനുമെല്ലാം ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളാണ് കയ്‌ലി ഉപയോഗിക്കുന്നത്. അമേരിക്കയിലെ ലൊസാഞ്ചലസ് സ്വദേശിയാണ് കയ്‌ലി. 1976ലെ ഒളിംപിക്‌സ് ഡെക്കാത്തലണ്‍ വിജയി ബ്രൂസ് ജെന്നറുടെയും ടിവി താരം ക്രിസ് ജെന്നറിന്റെയും മകളാണ് കയ്‌ലി.

കയ്‌ലിയുടെ കുടുംബത്തിലുള്ളവര്‍ക്കൊപ്പം അഭിനയിച്ച കീപ്പിങ് അപ്പ് വിത്ത് ദ് കര്‍ദാഷിയന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കയ്‌ലി പ്രശയ്തിയിലേക്ക് എത്തിയത്. കയ്‌ലിയുടെ കുടുംബം സമ്പന്നമാണെങ്കിലും കയ്‌ലിയുടെ സ്വന്തം ബിസിനസ്സില്‍ നിന്നുമുള്ള വരുമാനത്തിലൂടെയാണ് കയ്‌ലിയെ ഏറ്റവും കുറഞ്ഞ പ്രായമുള്ള ശതകോടീശ്വരി ആക്കിയെതെന്നാണ് ഫോബ്‌സ് പറയുന്നത്.

Read More : മാവോയിസ്റ്റുകള്‍ ആദിവാസികളുടെ ഭക്ഷണസാധനങ്ങള്‍ വരെ തട്ടിയെടുക്കും; ഏറ്റുമുട്ടലിനെ ന്യായീകരിച്ച് സിപിഎം എംഎല്‍എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍