തലശ്ശേരിയിൽ വേനൽ കത്തിനിൽക്കുമ്പോൾ ഷൂട്ടിങ്ങ് ടെൻഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ്
സിനിമയിൽ എത്തിയ കാലം മുതൽ സുഹൃത്തായിരുന്ന ബിജുമേനൊനെ കുറിച്ചുള്ള തന്റെ ആനുഭവം പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. തന്റെ പുതിയ ചിത്രമായ നാൽപ്പത്തി ഒന്നിന്റെ സെറ്റില്‍ നിന്നുള്ള ചെറിയ വീഡിയോക്കൊപ്പമാണ് ലാൽ ജോസ് അനുഭവം പങ്കുവയ്ക്കുന്നത്. സെറ്റിന്റെ ഐശ്വര്യം എന്നാണ് സംവിധായകന്‍ ലാല്‍ ജോസ് ബിജു മോനോന്റെ സാന്നിധ്യത്തെ കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
താന്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഒരു ടെലിഫിലിം സെറ്റില്‍ വെച്ച് തുടങ്ങിയ പരിചയം മുതലിങ്ങോട്ട് ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നടനെ ന്ന ബിജു മേനോനെ കുറിച്ചും, വേനല്‍ ചൂടുള്ള ഷൂട്ടിംഗ് സെക്ഷനുകളെ തണുപ്പിക്കുന്ന തമാശകള്‍ പറയുന്ന ബിജു മേനോന്റെ കഴിവിനെ കുറിച്ചുമൊക്കെ ലാല്‍ ജോസ് കുറിപ്പില്‍ പറയുന്നു. ബിജു മേനോന്‍ അഭിനേതാവിനുപരി നല്ലൊരു ഗായകനും കൂടിയാണ്. സിനിമയിലേത് പോലെ തന്നെ തന്റെ തമാശകൾ കൊണ്ട് എല്ലാവരെയും ചിരിപ്പിക്കാനും അദ്ദേഹത്തിനു സാധിക്കാറുണ്ടെന്നും ലാൽ ജോസ് കുറിപ്പിൽ വ്യക്തമാക്കുന്നു.
പോസ്റ്റ് വായിക്കാം,
‘1991 ലെ ഒരു വേനൽക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരിൽ… ഞാൻ അസോസിയേറ്റ് ഡയറക്ടർ.ആ സെറ്റിൽ സന്ദർശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരൻ. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവർന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാൻ പരിചയപ്പെട്ടു..സംവിധായകനാകും മുമ്പേ ഞാൻ പരിചയപ്പെട്ട നടൻ. ?എന്റെ ആദ്യ സിനിമയായ മറവത്തൂർ കനവ് മുതൽ ഒപ്പമുള്ളവൻ.. ?എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുളള നടൻ. എട്ട് സിനിമകൾ. ഇപ്പോഴിതാ നാൽപ്പത്തിയൊന്നിലെ നായകൻ. തലശ്ശേരിയിൽ വേനൽ കത്തിനിൽക്കുമ്പോൾ ഷൂട്ടിങ്ങ് ടെൻഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് … ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം ???’
Read More : ഹിന്ദുക്കളെ പേടിച്ച് രാഹുൽ ഗാന്ധി ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന് നരേന്ദ്രമോദി
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”