UPDATES

സോഷ്യൽ വയർ

അച്ഛേ ദിന്‍…അച്ഛേ ദിന്‍; മോദിയെ ട്രോളി ലാലുവിന്റെ ഡബ്‌സ്മാഷ്

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ചികിത്സക്കായി ആശുപത്രിയില്‍ കഴിയുകയാണ്

ഡബ്‌സ്മാഷുകളുടെയും ട്രോളുകളുടെയും കാലമാണിപ്പോള്‍. യുവതി-യുവാക്കള്‍ മുതല്‍ ചലച്ചിത്ര താരങ്ങള്‍ വരെയും ഡബ്‌സ്മാഷ് ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു രാഷ്ട്രീയ നേതാവും ഡബ്‌സ്മാഷ് വീഡിയോയുമായി എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ട്രോളുമായി എത്തിയിരിക്കുകയാണ് ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മന്ത്രിയുമായ ലാലു പ്രസാദ് യാദവ്.

കഴിഞ്ഞ ദിവസമാണ് ലാലു പ്രസാദ് യാദവ് മോദിയെ കളിയാക്കിക്കൊണ്ടു ഡബ്‌സ്മാഷ് വീഡിയോ ട്വീറ്റ് ചെയ്തത്. എല്ലാവര്‍ക്കും 15 ലക്ഷം, അച്ഛേദിന്‍ തുടങ്ങിയ മോദിയുടെ സംഭാഷണങ്ങളാണ് ലാലു പ്രസാദ് യാദവ് ഡബ്‌സ്മാഷ് വീഡിയോയില്‍ ചെയ്യുന്നത്. 17 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത വീഡിയോ ഇതിനേനകം ദേശീയ മാധ്യമങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ വീഡിയോ എവിടെവെച്ചു എപ്പോഴാണ് ചിത്രീകരിച്ചതെന്നു വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ചികിത്സക്കായി ആശുപത്രിയില്‍ കഴിയുകയാണ്.

 

Read More :  2016ല്‍ ഭരണത്തുടര്‍ച്ചയ്ക്കായി എഐഎഡിഎംകെ വോട്ടര്‍മാര്‍ക്ക് 641 കോടി രൂപ കോഴ നല്‍കി 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍