UPDATES

സോഷ്യൽ വയർ

ഇന്ത്യക്ക് ആദ്യ ലോകകിരീടം സമ്മാനിച്ച ഇതിഹാസ നായകന് പിറന്നാള്‍ മധുരം: ആശംസകളുമായി ട്വിറ്റർ ലോകം

കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും കപിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകനും ഓൾറൗണ്ടറുമായ കപിൽ ദേവിന് ഇന്ന് അറുപതാം പിറന്നാൾ. 1959 ജനുവരി ആറിന് ചണ്ഡിഗഡിലായിരുന്നു ജനനം. പത്തൊൻപതാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ കപിലിന് കീഴിലാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടത്.

കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും കപിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.

1983ൽ ക്രിക്കറ്റിലെ രാജാകന്‍മാരെന്ന് അറിയപ്പെട്ടിരുന്ന വെസ്റ്റ് ഇൻഡീസിനെ തറപറ്റിച്ചായിരുന്നു കപിലിന്‍റെ ചെകുത്താന്‍മാര്‍ ലോകകിരീടം ഇന്ത്യയിലെത്തിച്ചത്. ലോകകപ്പ് സെമി പോരാട്ടത്തില്‍ സിംബാബ്‍വേയ്ക്കെതിരെ കപില്‍ നേടിയ 175 റൺസ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 131 ടെസ്റ്റിൽ 434 വിക്കറ്റും 5248 റൺസും 225 ഏകദിനത്തിൽ 253 വിക്കറ്റും 3783 റൺസും കപില്‍ നേടിയിട്ടുണ്ട്.

കപിൽ ദേവിന് പിറന്നാൾ ആശംസകളുമായി ധാരാളം പേർ ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍