UPDATES

സോഷ്യൽ വയർ

‘ആ പണം തിരികെ വെച്ചിട്ടുണ്ട്…അവനോട് ക്ഷമിക്കണം’; വൈറലായി മാതാപിതാക്കളുടെ കത്ത്

പഴ്‌സ് കൈയ്യില്‍ ലഭിച്ചതിനുശേഷം അതിലുണ്ടായിരുന്ന പണം കുട്ടി ഉപയോഗിച്ചെന്ന് മനസിലാക്കിയ മാതാപിതാക്കളാണ് തെറ്റ് ക്ഷമിക്കണം എന്ന അഭ്യര്‍ത്ഥനയുമായി കത്തയച്ചിരിക്കുന്നത്.

‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്‌സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പേഴ്‌സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണ് പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്ന് ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്തു അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം.’

ഗവേഷണ രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് അടങ്ങിയ പേഴ്‌സ് നഷ്ടമായതില്‍ ദുഃഖിച്ചിരുന്ന ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പിലിന് കഴിഞ്ഞ ദിവസം ലഭിച്ച കത്തിലെ വരികളാണിത്. നഷ്ടപ്പെട്ടെന്നു കരുതിയ പേഴ്‌സി
നൊപ്പം കൊറിയറില്‍ ലഭിച്ച കത്ത് സബീഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

പേഴ്‌സ് കൈയ്യില്‍ ലഭിച്ചതിനു ശേഷം അതിലുണ്ടായിരുന്ന പണം കുട്ടി ഉപയോഗിച്ചെന്ന് മനസിലാക്കിയ മാതാപിതാക്കളാണ് തെറ്റ് ക്ഷമിക്കണം എന്ന അഭ്യര്‍ത്ഥനയുമായി കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരുത്താന്‍ കാണിച്ച മാതാപിതാക്കളുടെ നന്മ സമൂഹം അറിയണമെന്ന ആഗ്രഹത്തിലാണ് കത്ത് പരസ്യമാക്കിയതെന്നാണ് സബീഷ് പറയുന്നത്.

ഈ മാസം 17ന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സ് തിരികെ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായും, പേഴ്‌സ് കണ്ടെത്താന്‍ തന്നെ സഹായിച്ച കുഞ്ഞിനേയും മാതാപിതാക്കളേയും കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും. അവര്‍ക്കായി സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമായി കാത്തിരിക്കുന്നതായും സബീഷ് കത്തിനൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

 

പേരാമ്പ്രയിലെ ജാതി അനിതീയെ ഒരു പറ്റം അധ്യാപകര്‍ മറികടന്നത് ഇങ്ങനെ, വെല്‍ഫയര്‍ സ്‌കൂളിനെ ‘പൊതു വിദ്യാലയമാക്കിയ’ സാമൂഹ്യ ഇടപെടല്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍