UPDATES

സോഷ്യൽ വയർ

പഠിക്കാനായി ജീവന്‍ പണയം വച്ച് ചങ്ങാടത്തിലൂടെ ചാലിയാര്‍ മുറിച്ചു കടക്കുന്ന മുണ്ടേരി ആദിവാസി കോളനിയിലെ കുട്ടികള്‍ / വീഡിയോ

“ഞങ്ങള്‍ക്ക് പഠിക്കണം…അതിന് ഈ പുഴ ഒരു തടസ്സം അല്ല.. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികളിലെ ഞങ്ങളുടെ മക്കള്‍ ആണ് ഇവര്‍..”

പഠിക്കാനായി ജീവന്‍ പണയം വച്ച് ചങ്ങാടത്തിലൂടെ ചാലിയാര്‍ മുറിച്ചു കടക്കുകയാണ് നിലമ്പൂര്‍ മുണ്ടേരി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍. മുണ്ടേരി ഫാമിലൂടെ എത്തിപ്പെടാന്‍ പറ്റുന്ന ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികളിലെ കുട്ടികളാണ് പഠിക്കാനായി സാഹസിക യാത്ര നടത്തുന്നത്. ഉരുള്‍പൊട്ടലിലും പ്രളയത്തിലും ചാലിയാര്‍ കുത്തിയൊഴുക്കിയപ്പോള്‍ തകര്‍ന്നത് ഈ കോളനിയും മുണ്ടേരിഫാമും തമ്മില്‍ ബന്ധിക്കുന്ന പാലമായിരുന്നു. ഇതോടെ കോളിനികാര്‍ ഒറ്റപ്പെടുകയും ചെയ്തു. ജീവന്‍ പണയം വച്ച് പുഴ മുറിച്ച് കടന്ന് ഇക്കരെയെത്തിയാണ് ഭക്ഷണത്തിനും ജോലിക്കും പഠിക്കാനുമൊക്കെ കോളനി നിവാസികള്‍ പോകുന്നത്.

ഞങ്ങള്‍ക്ക് പഠിക്കണം…അതിന് ഈ പുഴ ഒരു തടസ്സം അല്ല.. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികളിലെ ഞങ്ങളുടെ മക്കള്‍ ആണ് ഇവര്‍..ചങ്ങാടത്തില്‍ ജീവന്‍ പണയം വച്ചുള്ള ഈ യാത്ര…’കാഴ്ച്ച കാണാന്‍ ഒരുപാട് പേര് ബരണുണ്ട്… ഓമ്മാരെ ബീജാരം മ്മള് ഇത് കൂലിക്ക് ആന്നാ…. കുത്തീട്ട് മന്‍സന്റെ കൈപ്പല ബേറിട്ടു…’ കണ്ണുതുറന്ന് കാണട്ടെ ഈ കാഴ്ച്ച… എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച് മുണ്ടേരി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ അധ്യാപകനായ വിപിന്‍ എന്‍ വേണുഗോപാല്‍ പങ്കുവച്ച വീഡിയോകള്‍ ആണിത്.

,

Read: നഷ്ടം 6 കോടിക്കുമേല്‍; റീബില്‍ഡ് കേരളയില്‍ ഫാം ടൂറിസം ആസൂത്രണം ചെയ്ത നിലമ്പൂരിലെ മുണ്ടേരി ഫാം പ്രളയത്തില്‍ തരിപ്പണമായി

Read: വെയിലും മഴയും കൊള്ളുന്നവരല്ലേ, കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത്; ക്യാമ്പുകളില്‍ നിന്നിറങ്ങിയാല്‍ പോകാനൊരിടമില്ലാത്ത നിലമ്പൂരിലെ ആദിവാസികള്‍

ചാലിയാര്‍ കവര്‍ന്നെടുത്ത മുണ്ടേരി ഫാം, നഷ്ടം 6 കോടിക്ക് മേല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍