UPDATES

സോഷ്യൽ വയർ

മീനഴകിൽ ഐശ്വര്യ; കൂടെ ആരാധ്യയും

ലോയിസ് സബാജി ഡിസൈൻ ചെയ്ത വസ്തമാണ് ഐശ്വര്യ അണിഞ്ഞിരുന്നത്.

ലോക പ്രശസ്തമായ കാൻ ചലച്ചിത്രമേളയിൽ താരമായി വീണ്ടും ഐശ്വര്യ റായ്. ഇത്തവണ മകൾ ആരാധ്യക്കൊപ്പമായിരുന്നു താര സുന്ദരി റെഡ് കാര്‍പ്പറ്റിൽ ചുവടുവച്ചത്. കാനിലെ ഐശ്വര്യയുടെ അപ്പിയറൻസും വസ്ത്രങ്ങളും എന്നും ലോകം പലതവണ ചർച്ച ചെയ്തിട്ടുള്ളതാണ് എന്നാൽ ഇത്തവണത്തെ താരത്തിന്റെ വസ്ത്രധാരണം വീണ്ടും ശ്രദ്ധ പിടിച്ച് പറ്റുകയാണ്. മെറ്റാലിക് ഗോൾഡൺ ഗൗൺ അണിഞ്ഞാണ് ആദ്യദിനം ഐശ്വര്യ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്.

മെർമെയ്ഡ് ലുക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഫിഷ് കട്ട് ഡിസൈനിലുള്ള ഗൗൺ. ജീൻസ്- ലോയിസ് സബാജി ഡിസൈൻ ചെയ്ത വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. അമ്മയുടെ കോസ്റ്റ്യൂമിന് ഇണങ്ങുന്ന രീതിയിലുള്ള മഞ്ഞനിറത്തിലുള്ള അസിമെട്രിക്കൽ ഡ്രസ്സ് അണിഞ്ഞാണ് കുഞ്ഞു ആരാധ്യയും. 19 രാത്രിയായിരുന്നു ഐശ്വര്യ കാനിന്റെ റെഡ് കാർപ്പറ്റിനെ സജീവമാക്കിയത്. നൂഡ് ലിപ്പ് ഷെയ്ഡും ബോൾഡ് മസ്കാരയും ഐശ്വര്യയുടെ ലുക്കിന് കൂടുതൽ മിഴിവേകിയെന്നും ഈ രംഗത്തെ പ്രശസ്തർ വിലയിരുത്തുന്നു.

അതേസമയം, തങ്ങളുടെ ചിത്രങ്ങൾ ഐശ്വര്യ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അമ്മയെ പോലെ തന്നെ മകളും എന്നാണ് അതിൽ ഒന്നിന് ഐശ്വര്യ നൽകിയിരിക്കുന്നു ക്യാപ്ഷൻ.

 

View this post on Instagram

 

?My Sunshine Forever☀️?✨ ?LOVE YOU ❤️

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ഐശ്വര്യ റായിയെ അപമാനിക്കുന്ന ട്രോൾ പങ്കുവച്ച് വിവേക് ഒബ്റോയ്; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍