UPDATES

സോഷ്യൽ വയർ

കുട്ടുകാരന്റെ പുതിയ വളർത്തു മൃഗത്തെ കാണാൻ പോയതാ, ജീവൻ കിട്ടിയത് ഭാഗ്യം

ഒരു പറ്റം യുവാക്കൾ ഒരു അഡംബര മുറിയിൽ നിരന്നിരിക്കുന്നു. സംസാരിച്ച് ഇരിക്കുന്നതിനിടയിലേക്ക് മറ്റൊരാള്‍ കടന്ന് വരുന്നു, കൂടെ ഒരു സിംഹവും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ച വീഡിയോയിൽ ഒന്നാണിത്. അറബി വേഷധാരിയാണ് സിംഹവുമായി കടന്നു വരുന്നത്. സിംഹം ഇവർക്കിടയിലേക്കെത്തിയതോടെ കൂടിയിരുന്ന യുവാക്കളുടെ അമ്പരപ്പും പേടിയും കാണികളിലും ഭയം നിറയ്ക്കും. എന്നാൽ ചിരിയക്കാനാവാതെ അത് കണ്ട് തീർക്കാനാവില്ലെന്നതും രസകരമാണ്.

കുട്ടുകാരന്റെ പുതിയ വളർത്തു മൃഗത്തെ കാണാൻ പോയതാ എന്നാ കുറിപ്പോടെയാണ് വീഡിയോ പലഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. സിംഹവുമായെത്തുന്ന വ്യക്തിശാന്തനായി മുറിയിൽ നടക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ അടുക്കൽ സിംഹമെത്തുമ്പോൾ എഴുന്നേറ്റ് ഓടുന്നതും തുണികൊണ്ട് മറഞ്ഞിരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍