UPDATES

സോഷ്യൽ വയർ

‘ഷമ്മി എല്ലാവരോടും വഴക്കുണ്ടാക്കുന്നു’, അതുകൊണ്ട് ഇഷ്ടമല്ല; കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച് കുഞ്ഞ് ആരാധിക

‘ഷമ്മി ഹീറോയാടാ ഹീറോ, അങ്ങനെ ഒന്നും പറയരുത് ബേബിമോളെ’ തുടങ്ങിയ രസകരമായ കമന്റുകളും എത്തുന്നുണ്ട്

കുമ്പളങ്ങി നൈറ്റ്‌സ് ഇറങ്ങിയിട്ട് ഇത്രയും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രവും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ചിത്രത്തെയും കഥാപാത്രങ്ങളെയും കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് എത്തിയത്. എന്നാല്‍ ഇപ്പോള്‍ വേറിട്ട അഭിപ്രായവുമായി ഒരു കൊച്ചു കുട്ടി എത്തിയിരിക്കുകയാണ്.

‘ഷമ്മിയെ ഒഴിച്ച് എല്ലാവരെയും ഇഷ്ടമായെന്നാണ് കുട്ടി പറയുന്നത്. അതിന് കാരണം തിരക്കിയപ്പോള്‍ ഷമ്മി എല്ലാവരോടും വഴക്കുണ്ടാക്കുന്നു’ എന്നായിരുന്നു മറുപടി കുട്ടിയുടെ മറുപടി. കുട്ടിയുടെ വീഡിയോ ഫഹദ് ഫാസില്‍ തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ഷമ്മി ഹീറോയാടാ ഹീറോ, അങ്ങനെ ഒന്നും പറയരുത് ബേബിമോളെ’ തുടങ്ങിയ രസകരമായ കമന്റുകളും എത്തുന്നുണ്ട്. എന്തായാലും ഷമ്മി എന്ന വില്ലനെ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍