UPDATES

സോഷ്യൽ വയർ

ഒറ്റ രാത്രി കൊണ്ടാണ് ഈ കശ്മീരി പെണ്‍കുട്ടി തരംഗമായി മാറിയത് / വീഡിയോ

പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഫഹദ് ഷാ, ബര്‍ഖ ദത്ത് ഉള്‍പ്പെടെ നിരവധി പേരാണ് കുട്ടിക്ക് അഭിനന്ദനവും അനുഗ്രഹവും അറിയിച്ച് എത്തുന്നത്.

കശ്മീര്‍ താഴ്വരകളിലെ മഞ്ഞു വീഴ്ച വര്‍ദ്ധിച്ചു വരികയാണ്. ഇത് കശ്മീര്‍കാരുടെ ദൈനംദിന ജീവിതത്തെപോലും ബാധിക്കുന്ന തരത്തിലേക്ക് എത്തി മഞ്ഞുവീഴ്ചകള്‍. കുട്ടികള്‍ക്ക് വീടിനു പുറത്തേക്ക് ഇറങ്ങാല്‍ പറ്റാത്ത സാഹചര്യമായതിനാല്‍ കശ്മീരിലെ സ്‌കൂളുകള്‍ക്കും മറ്റും അവധിയാണ്.

ഈ മഞ്ഞുവീഴ്ച കാലത്ത് ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒരു കശ്മീരി പെണ്‍കുട്ടിയുണ്ട്. കശ്മീരിലെ ഷോപ്പിയാനിലുള്ള 15 വയസ്സുകാരി ഐദുഹ ഇഖ്ബാലിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. മൈക്കിനു പകരം മാര്‍ബിള്‍ കഷ്ണം പിടിച്ചു നിന്നു കൊണ്ട് കശ്മീരിലെ മഞ്ഞു വീഴ്ചയെ പറ്റി റിപ്പോര്‍ട്ട് ചെയ്യുകയാണ് പെണ്‍കുട്ടി.

രക്ഷിതാക്കളെ ഒളിച്ച് വീടിനു പുറത്ത് പഠിക്കുവാണെന്ന വ്യാജേനെ കൂട്ടുകാരുമായി ചേര്‍ന്ന് ടണല്‍ ഉണ്ടാക്കിയതും, വീടിന്റെ താഴത്തെ നില മഞ്ഞു കൊണ്ട് മൂടിയതുമെല്ലാം വളരെ രസകരമായാണ് കുട്ടി വീഡിയോയില്‍ പറയുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി ടണല്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ അഭിപ്രായം രേഖപെടുത്താനും പെണ്‍കുട്ടി മറന്നില്ല. മഞ്ഞ് കൊണ്ട് ഐസായിരിക്കുകയാണ് ഞങ്ങള്‍ എന്നായിരുന്നു കൂട്ടത്തിലെ കൊച്ചു മിടുക്കിയുടെ ഉത്തരം.

കുട്ടി റിപ്പോര്‍ട്ടറെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഫഹദ് ഷാ, ബര്‍ഖ ദത്ത് ഉള്‍പ്പെടെ നിരവധി പേരാണ് കുട്ടിക്ക് അഭിനന്ദനവും അനുഗ്രഹവും അറിയിച്ച് എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍