UPDATES

സോഷ്യൽ വയർ

ഈ മുന്‍ ഇന്‍ഫോസിസ്‌ ജീവനക്കാരിക്ക് 16 ലക്ഷം ആരാധകര്‍ യൂട്യൂബില്‍. ആരാണ് സൊണാലി ഭഭൗരി ?

സൊണാലിയുടെ യുട്യൂബ് പേജ് 3 വര്‍ഷത്തിനുള്ളില്‍ 23 കോടിയില്‍ അധികം ആളുകളാണ് സന്ദര്‍ശിച്ചത്. 4 ലക്ഷത്തോളം ഫോളോവേഴ്‌സ് ഇന്‍സ്റ്റാഗ്രാമിലും ഉണ്ട്.

ഐ.ടി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് സൊണാലി ഭഭൗരി യുട്യൂബില്‍ എത്തിയത്. അവിടെ അവര്‍ക്കിപ്പോള്‍ 16 ലക്ഷത്തിലധികം ആരാധകരുണ്ട്. യൂ ട്യൂബില്‍ പ്രശസ്തി ആര്‍ജിച്ച ഒരു കോറിയോ ഗ്രാഫറാണ് സൊണാലി.

എന്‍ഞ്ചിനീയര്‍ ബിരുദധാരിയായ സൊണാലി ഇന്‍ഫോസിലെ ജീവനക്കാരി ആയിരുന്നു. നൃത്തിനോടുള്ള തന്റെ സ്‌നേഹം ഇന്‍ഫോസിലെ ഡാന്‍സ് ക്ലബ്ബായ ക്രേസി ലെഗ്‌സിലൂടെയാണ് സൊണാലി വളര്‍ത്തിയെടുത്തത്. ജോലിയും നൃത്തവും ഒരുപോലെ കൊണ്ടുപോയിരുന്ന സൊണാലി പിന്നീട് ജോലി ഉപേക്ഷിച്ച് നൃത്തത്തിലേക്ക് തിരിഞ്ഞു.

ന്യത്തത്തിനോടുള്ള സ്‌നേഹം ചെറിയ ചുവടുകളില്‍ നിന്നും യുട്യൂബിലെ നമ്പര്‍ വണ്‍ കോറിയോ ഗ്രഫറിലേക്കാണ് അവരെ നയിച്ചത്. സൊണാലിയുടെ ലീവ് ടു ഡാന്‍സ് വിത്ത് സൊണാലി എന്ന യു ട്യൂബ് പേജ് 3 വര്‍ഷത്തിനുള്ളില്‍ 23 കോടിയില്‍ അധികം ആളുകളാണ് സന്ദര്‍ശിച്ചത്. 4 ലക്ഷത്തോളം ഫോളോവേഴ്‌സ് ഇന്‍സ്റ്റാഗ്രാമിലും ഉണ്ട്.

2017-ലെ സൊണാലിയുടെ വീഡിയോകള്‍ വൈറലായതിനെ തുടര്‍ന്നാണ് സൊണാലി ഇംഗ്ലീഷ് ഗായകന്‍ എഡ്. ഷീരന്റെ മ്യൂസിക് കണ്‍സേര്‍ട്ടിനുള്ള മത്സരത്തിലെത്തുന്നതിനായി സൊണാലിയും ഭര്‍ത്താവും ലണ്ടനിലേക്ക് പോയി. മത്സരത്തിലെ വിജയി ആയതിനെ തുടര്‍ന്ന് സൊണാലിയുടെ വീഡിയോകള്‍ എല്ലാം രാജ്യാന്തര തലത്തില്‍ പ്രശസ്തിയാര്‍ജിച്ചു.

പുതിയതായി നൃത്തം പഠിക്കുന്നവര്‍ക്കായി ട്യൂട്ടോറിയലും സൊണാലി യു ട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍