UPDATES

സോഷ്യൽ വയർ

അടച്ചുവെച്ച മരുന്നു കുപ്പിയുടെ വക്ക് നക്കുന്ന പല്ലി: മരുന്നൊക്കെ എങ്ങനെ സൂക്ഷിക്കും?

മരുന്നു കുപ്പിയും മറ്റും വീടുകളിൽ‌ സൂക്ഷിക്കുക വളരെ അലസമായിട്ടാണ്. മിക്കവരും മരുന്ന് കഴിച്ച ശേഷം അത് മേശപ്പുറത്ത് വെച്ച് പോകും. ഇങ്ങനെ സൂക്ഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യത്തിന് ഉത്തരമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ.

ഒരു പല്ലി മേശപ്പുറത്ത് അടച്ചുവെച്ച മരുന്നു കുപ്പിയുടെ വക്കിൽ പറ്റിയ മരുന്നു തുള്ളികൾ നക്കിയെടുക്കുന്നത് വീഡിയോ പിടിച്ചിട്ടിരിക്കുകയാണ് ചില കക്ഷികൾ.

ഇപ്പോള്‍ മരുന്ന് കുടിച്ചു കൊണ്ടിരിക്കുന്നവരും, അത് മേശപ്പുറത്ത് സൂക്ഷിക്കുന്നവരും, വീട്ടിൽ പല്ലിയുള്ളവരുമായ ആളുകൾക്ക് ഈ വീഡിയോ കണ്ടാൽ ഒന്ന് ഓക്കാനിക്കാനുള്ള അവസരം ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍