UPDATES

സോഷ്യൽ വയർ

‘കുടുക്ക് പൊട്ടിയ കുപ്പായത്തിന്’ മാത്യു അച്ചന്റെ നൃത്തച്ചുവടുകള്‍- വീഡിയോ

മാത്യു കിഴക്കേച്ചിറ എന്ന വൈദികന്‍ ഈ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

നിവിന്‍ പോളിയും നയന്‍താരയും അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രമയിലെ ‘ കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന പാട്ടിന് വന്‍ സ്വീകാര്യതയാണ് ആളുകള്‍ക്കിടയില്‍ ലഭിച്ചത്. പ്രായഭേദമന്യേ ഈ പാട്ടിന് പലരും ഡാന്‍സ് കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മാത്യു കിഴക്കേച്ചിറ എന്ന വൈദികന്‍ ഈ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

രാജേഷ് ജോസഫ് എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആദ്യം പങ്കുവെച്ചിരുന്നത്. പിന്നീട് നിവിന്‍ പോളി ആക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഇത് പങ്കുവെക്കപ്പെടുകയുണ്ടായി. ഇത് ഔദ്യോഗിക പേജാണോ എന്ന് വ്യക്തമല്ല.

കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രംകൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍