UPDATES

സോഷ്യൽ വയർ

പ്രണയദിനത്തിൽ ജനിച്ച സുന്ദരിയുടെ ഓർമ്മയ്ക്ക്

ബോളിവുഡിന്റെ താര സുന്ദരിയുടെ ഹൃദയം കീഴടക്കിയത് പക്ഷേ വിഷാദ ഗായകൻ ദിലീപ് കുമാറായിരുന്നു.

ലോകമെമ്പാടും വാലന്റൻസ് ഡേ ആചരിക്കുമ്പോൾ ബോളിവുഡിന്റെ മർലിൻ മൺഡ്രോ എന്നറിയപ്പെടുന്ന മധുബാലയുടെ ജൻമദിനത്തിന് ആദരമർപ്പിച്ച് ഗൂഗിൾ ഡ്യൂഡിൽ  അകാലത്തിൽ ലോകത്തോട് വിട പറഞ്ഞ മധുബാലയുടെ വിയോഗത്തിന് 50 വർഷം പിന്നിട്ടിട്ടും, മരണത്തിന് ആ വ്യക്തി പ്രഭാവത്തെ ജനമനസ്സുകളിൽ നിന്നും കെടുത്താൻ ആയിട്ടില്ലെന്നതിന്റെ ഉദാഹരണം കൂടിയാണ് ഗൂഗിളിന്റെ ആദരം.
മുംബെയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തെ തന്റെ അഭിനയ പാടവവും സൗന്ദര്യവും കൈമുതലാക്കി പിടിച്ചടിക്കിയ വ്യക്തിത്വം കൂടിയായിരുന്ന മധുബാലയുടെത്.

1933 ഫെബ്രുവരി 14ന് ഡൽഹിയിലായിരുന്നു മുംതാസ് ജഹാൻ ദേഹാൽവി എന്ന മധുബാലയുടെ ജനനം. പിന്നീട് മുംബൈ ടാക്കീസ് സ്റ്റുഡിയോക്ക് സമീപത്തേക്ക് താമസം മാറുകയായിരുന്നു കൂടുംബം. തന്റെ 9ാം വയസിലാണ് മധുബാല ആദ്യമായി സിനിമയിൽ‌ വേഷമിടുന്നത്. 14ാം വയസ്സിൽ നീൽ കമൽ എന്ന സിനിമയിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. ഇതിന് ശേഷമായിരുന്നു മുംതാസ് ജഹാൻ ദേഹാൽവി മധുബാലയാവുന്നത്. 11 മക്കളുള്ള കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയായാണ് മധുബാലയുടെ ജനനം. നലു സഹോദരിമാർ അടങ്ങുന്ന തന്റെ കുടുംബത്തിന് താങ്ങാവാനാണ് മധുബാല സിനിമയിൽ സജീവമാകുന്നത്.

ബോളിവുഡിന്റെ താര സുന്ദരിയുടെ ഹൃദയം കീഴടക്കിയത് പക്ഷേ വിഷാദ ഗായകൻ ദിലീപ് കുമാറായിരുന്നു. എന്നാൽ മധുബാലയുടെ പിതാവും ദിലീപ് കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ അവരുടെ ബന്ധം അറ്റു പോകാൻ ഇട വരുത്തി. ശേഷം ഏറ്റവും വലിയ ഹിറ്റായ മുഗൾ ഇ ആസാമിന്‌ ശേഷം കിഷോർ കുമാറുമായി വിവാഹിതയായി. ആ സമയത്ത് മധുബാലയ്ക്ക് പ്രായം വെറും 27 വയസ്സ്.

ബഹുത് ദിൻ ഹുവേയുടെ സെറ്റിൽ വച്ചാണ് മധുബാല ഹൃദ്രോഗിയാണെന്ന കാര്യം തിരിച്ചറിയപ്പെടുന്നത്. വിവാഹ ശേഷം ലണ്ടനിൽ ചികിൽസയ്ക്കായി പോയെങ്കിലും വലിയ മാറ്റം ഉണ്ടായിരുന്നില്ല. ഒൻപതു വർഷങ്ങൾ കൂടി അവർ പിന്നീട് ജീവിച്ചിരുന്നു. 23 ഫെബ്രുവരി 1969ൽ 36-ാം വയസ്സിൽ അവർ ജീവിതത്തോടും സിനിമയയോടും വിട പറയുമ്പോൾ അവസാന ചിത്രം ചാലക് ചിത്രീകരണം പോലും പൂർത്തിയായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍