UPDATES

സോഷ്യൽ വയർ

കയറില്‍ തൂങ്ങി പുഴ കടന്ന് സ്ത്രീകള്‍; ഭരണകൂടം ഇത് കാണുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ/ വീഡിയോ

സര്‍ക്കസിലെ കയര്‍ അഭ്യാസത്തെ ഓര്‍മ്മിപ്പിച്ചേക്കാം ഈ ദൃശ്യങ്ങള്‍, എന്നാല്‍ ഇത് അതിജീവനത്തിനായുള്ള സാഹസ പ്രവര്‍ത്തനമാണ്.

പുഴക്ക് കുറുകെയുള്ള രണ്ട് കയറുകള്‍. കാലുകള്‍ അടുപ്പിച്ച് താഴെയുള്ള കയറിലൂടെ നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ മുകളിലുള്ള കയറില്‍ കൈപിടിക്കുന്നു. സര്‍ക്കസിലെ കയര്‍ അഭ്യാസത്തെ ഓര്‍മ്മിപ്പിച്ചേക്കാം ഈ ദൃശ്യങ്ങള്‍, എന്നാല്‍ ഇത് അതിജീവനത്തിനായുള്ള സാഹസ പ്രവര്‍ത്തനമാണ്. പുഴ കടക്കുന്നത് മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ് ഇത്തരത്തിലൊരു ഞാണിന്മേല്‍ കളി. ഇതിന്റെ ദൃശ്യം എഎന്‍ഐയാണ് പുറത്തുവിട്ടത്. മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചയാണ് ഇത്.

അപകടകരമായ രീതിയിലാണ് ഇവിടുത്തുകാര്‍ പുഴ കടക്കുന്നത്. കൈയില്‍ കുടിക്കാനുളള വെളളവുമായും, കുട്ടികളെ പുറത്ത് കയറ്റിയുമൊക്കെ ഇത്തരത്തില്‍ സ്ത്രീകള്‍ പുഴകടന്നു പോവുന്നു. സൂക്ഷ്മതയോടെയാണ് ഇവര്‍ വലിച്ചുകെട്ടിയ ഞാണിലൂടെ പുഴ കടക്കുന്നത്. ഒന്ന് കാലിടറിയാല്‍ പുഴയില്‍ വീഴുമെന്നുറപ്പാണ്.

വിഡിയോ കണ്ടവര്‍ ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ പ്രചരണത്തിനായി ഇവിടെ എത്തിയിരുന്നില്ലേ എന്ന് ചിലര്‍ കമന്റ്‌ചെയ്യുന്നു.

ആര്‍ക്കാണ് ഈ സ്ത്രീകളോട് ഇത്ര ശത്രുത? കോഴിക്കോടിന്റെ അഭിമാനസംരംഭമായ മഹിളാമാള്‍ അടച്ചുപൂട്ടിക്കാനുള്ള കളികള്‍ക്ക് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍