UPDATES

സോഷ്യൽ വയർ

അയാള്‍ ആ കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേര്‍ത്തു; മനസ് നിറയ്ക്കും ഈ പ്രളയദൃശ്യം-വീഡിയോ

സുരക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയ കുരങ്ങന്റെ ഭയം മാറ്റുവാന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നത് ഈ വീഡിയോയില്‍ കാണാം.

മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതി ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. കോലാപൂര്‍, സാംഗ്ലി, സതാര ജില്ലകളിലെ ജനജീവിതത്തെ തകിടം മറിച്ചുകൊണ്ടാണ് പ്രളയം കടന്നു വന്നത്. മനുഷ്യരെ ബാധിക്കുന്നതുപോലെ തന്നെ മൃഗങ്ങളുടെ ജീവിതത്തേയും പ്രളയം മാറ്റിമറിക്കുന്നു. പലപ്പോഴും പ്രളയവും മഴക്കെടുതിയുമുണ്ടാവുമ്പോള്‍ മൃഗങ്ങളുടെ സംരക്ഷണം ആരും കാര്യമായി എടുക്കാറില്ല. എന്നാല്‍ ഈ സാഹചര്യങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു വീഡിയോ ബദ്‌ലാപൂരില്‍നിന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കനത്ത മഴയില്‍ അകപ്പെട്ടുപോയ ഒരു കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. സുരക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയ കുരങ്ങന്റെ ഭയം മാറ്റുവാന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നത് ഈ വീഡിയോയില്‍ കാണാം.

വ്യാപകമായ നാശമുണ്ടായതിന് പുറമെ ആസാമിലേയും, മഹാരാഷ്ട്രയിലേയും വെള്ളപ്പൊക്കം നിരവധി മൃഗങ്ങളെ ബാധിച്ചിരുന്നു. കാസിരംഗ മൃഗശാലയിലെ മൃഗങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭക്ഷണം ലഭിക്കാതെയും വെള്ളത്തിലകപ്പെട്ടും ധാരാളം മൃഗങ്ങള്‍ മരിച്ചിരുന്നു.

കനത്ത മഴയില്‍ നമ്മള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനൊപ്പം മൃഗങ്ങല്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കി നല്‍കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ വീഡിയോ.

ഈദിന് മുമ്പായി കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കുന്നു – ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍